Friday, April 19, 2024
HomeCrimeലി​ഫ്റ്റ് ചോ​ദി​ച്ച്‌ ക​ഞ്ചാ​വ് കടത്താൻ ശ്രമിച്ച ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി അറസ്റ്റിൽ

ലി​ഫ്റ്റ് ചോ​ദി​ച്ച്‌ ക​ഞ്ചാ​വ് കടത്താൻ ശ്രമിച്ച ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി അറസ്റ്റിൽ

ഷാ​ഡോ സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ന് ലി​ഫ്റ്റ് ചോ​ദി​ച്ച്‌ ക​ഞ്ചാ​വ് കടത്താൻ ശ്രമിച്ച ആ​ല​പ്പു​ഴ ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി മാ​ഹി​ന്‍ എന്ന യുവാവ് പി​ടി​യി​ലാ​യി.തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്‌ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ഷാ​ഡോ സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ന് ലി​ഫ്റ്റ് ചോ​ദി​ച്ച്‌ ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കുടുങ്ങിയത് . അ​പ​രി​ചി​ത​രാ​യ ഇ​രു​ച​ക​വാ​ഹ​ന യാ​ത്ര​ക്കാ​രെ ക​രു​വാ​ക്കി നേരത്തെയും യുവാവ് ക​ഞ്ചാ​വ് ക​ട​ത്തി​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന മാ​ഹി​ന്‍ ശ​നി​യാ​ഴ്ച​ക​ളി​ല്‍ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന സ​മ​യ​ത്ത് ക​ഞ്ചാ​വ് അ​വി​ടെ​യു​ള്ള ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് വി​ത​ര​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ക്സൈ​സ് വ്യ​ക്ത​മാ​ക്കി. വാ​ഹ​ന​ത്തി​ല്‍ ക​യ​റി​യ മാ​ഹി​ന്‍റെ പ​ക്ക​ല്‍​നി​ന്നു ക​ഞ്ചാ​വി​ന്‍റെ രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട ഷാ​ഡോ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഉ​ട​ന്‍ പ​ട്രോ​ളിം​ഗി​ല്‍ ഉ​ണ്ടാ​യി​രു​ന്ന എ​ക്സൈ​സ് സ്പെ​ഷ​ല്‍ സ്ക്വാ​ഡി​നെ വി​വ​രം അ​റി​യി​ക്കു​ക​യും എ​ക്സൈ​സ് സം​ഘം എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി മാ​ഹി​നെ അ​റ​സ്റ്റു ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഒ​ന്നേ​കാ​ല്‍ കി​ലോ ക​ഞ്ചാ​വാ​ണ് ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നു പി​ടി​കൂ​ടി​യ​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്ക് കൈ ​കാ​ണി​ച്ച്‌ വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര​ചെ​യ്യു​ക​യും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന സ​മ​യ​ത്ത് കൈ​വ​ശ​മു​ള്ള ക​ഞ്ചാ​വ് നി​റ​ച്ച ബാ​ഗ് ബൈ​ക്കി​ല്‍ തൂ​ക്കി​യി​ട്ട് ര​ക്ഷ​പെ​ടു​ക​യു​മാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments