ഫേസ്ബുക്ക് വീണ്ട‌ും പണിമുടക്കി

whatsapp facebook

ഫേസ്ബുക്ക് വീണ്ട‌ും പണിമുടക്കി.കോടികളുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായിരിക്കുന്നതെന്നാണ് കണക്കു കൂട്ടല്‍. ഫേസ്ബുക്കിനൊപ്പം വാട്സപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങളും ഭാഗികമായി തകരാറിലായിട്ടുണ്ട്. സര്‍വര്‍ തകരാറാണെന്നാണ് പ്രാധമിക സൂചന. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ വെച്ച്‌ ഏറ്റവും വലിയ പ്രശ്നമാണ് ഫേസ്ബുക്കിനുണ്ടായിരിക്കുന്നത്.ഫേസ്ബുക്കിന്റെ ഡെസ്ക്ടോപ്പ് സൈറ്റാണ് പണി മുടക്കിയത്. ഫേസ്ബുക്ക് ആപ്പുകളില്‍ പ്രശ്നം കാണിക്കുന്നില്ല. വാട്സപ്പ്, ഇന്‍സ്റ്റഗ്രാം പ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെട്ടുവെങ്കിലും ഫേസ്ബുക്ക് ഇനിയും തിരികെ വന്നിട്ടില്ല.

ഇന്ത്യയ്ക്ക് പുറമെ യുഎസ്, മലേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളിലും സാങ്കേതിക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ പലയിടത്തും വൈകിട്ട് നാലിന് ഡെസ്‌ക്ടോപ്പില്‍ ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനം നിലക്കുകയായിരുന്നു. അതേസമയം മൊബൈല്‍ ആപ്പില്‍ തടസ്സങ്ങള്‍ ഉണ്ടായതുമില്ല.കഴിഞ്ഞ മാസവും ഇതേപോലൊരു പ്രതിസന്ധി ഫെയ്‌സ്ബുക്കിന് നേരിടേണ്ടി വന്നിരുന്നു.എന്നാല്‍ അപ്പോഴൊന്നും മെസഞ്ചര്‍, വാട്ട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാ ആപ്പിനും തകരാര്‍ സംഭവിച്ചിരിക്കുകയാണ്.