ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയതായി റിപ്പോര്‍ട്ട്

terrorism

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കശ്മീരിലെ പുല്‍വാമയില്‍ മാണ്ടൂണ എന്ന പ്രദേശത്താണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്.പ്രദേശത്ത് പൊലീസും സൈന്യവും നടത്തിയ തിരച്ചിലില്‍ നിരവധി വസ്തുകളും കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണം നടന്നത്. ഇതിനെത്തുടര്‍ന്ന് കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.