അംബേദ്‍കറുടെ 128-ാം ജയന്തി ദിനം; അനുസ്മരണവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ambedkar

ഭരണഘടനാ ശില്‍പിയും ദളിത് കീഴാള വിഭാഗങ്ങളെ ഉയര്‍ന്ന് വരാന്‍ സഹായിച്ച മഹാനുമായ ഡോ. ബി ആര്‍ അംബേദ്‍കറുടെ 128-ാം ജയന്തി ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച്‌ രാഷ്ട്രപതിയും പ്രധാനമന്ത്രിയും.

ട്വിറ്ററിലൂടെയാണ് ഇരുവരും അംബേദ്കറെ അനുസ്മരിച്ച്‌ സന്ദേശം പങ്കുവച്ചത്.

ആധുനിക ഇന്ത്യക്ക് വേണ്ടി പൊരുതിയ വ്യക്തിയായിരുന്നു അംബേദ്‍കറെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്‍മരിച്ചു. ജാതി രഹിത ഇന്ത്യ സ്വപ്നം കണ്ട അംബേദ്‍കര്‍ സ്‍ത്രീകള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ യത്നിച്ചിരുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.ഭരണഘടനാ നിര്‍മ്മാതാവും സാമൂഹിക നീതിയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത ഡോ. ഭീമറാവു അംബേദ്കറിന്‍റെ ജയന്തി ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.