Friday, April 19, 2024
HomeKeralaആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് നടത്തിയ ഘോഷയാത്ര വീഡിയോ വ്യാജം...

ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് നടത്തിയ ഘോഷയാത്ര വീഡിയോ വ്യാജം : പി ജയരാജൻ

പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആഘോഷിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ എന്ന പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പുറത്തു വിട്ട വീഡിയോയ്ക്ക് മറുപടിയുമായി പി. ജയരാജന്‍ രംഗത്തെത്തി.

ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് നടത്തിയ ഘോഷയാത്ര എന്ന പേരില്‍ സംഘപരിവാര്‍ നേതൃത്വം പ്രചരിപ്പിച്ചു വരുന്ന വീഡിയോ ദൃശ്യം മറ്റേതോ സ്ഥലത്തു എപ്പോഴോ നടത്തിയ ഘോഷയാത്രയുടെ ദൃശ്യമാണ് സംഘപരിവാർ ആഹ്ലാദപ്രകടനം എന്ന പേരില്‍ പ്രചരിപ്പിച്ചു വരുന്നത് എന്ന് ജയരാജൻ പറഞ്ഞു .

വാഹനങ്ങള്‍ കടന്നു പോവുന്നത് വീഡിയോയില്‍ കാണാം.ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്തതുമായുള്ള ഘോഷയാത്രയുടെ ദൃശ്യമാണത്.ഇതില്‍ എന്തെങ്കിലും തരത്തിലുള്ള മുദ്രാവാക്യവും വിളിക്കുന്നതായി കാണുന്നില്ല.

ഇത്തരമൊരു പ്രചാരണം നടത്തിയ കുമ്മനം ഇത് എവിടെ നടന്നതാണെന്നത് കൂടി
വ്യക്തമാക്കണം.അദ്ദേഹത്തിന് അതിനുള്ള ബാധ്യതയുണ്ട്.ഇത്തരം കള്ള പ്രചാരണം ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന് പറ്റിയതല്ല.അതെ സമയം ആര്‍ എസ് എസ് പ്രചാരക്കിന് മാത്രം നടത്താന്‍ കഴിയുന്ന ഒന്നാണത്. രാമന്തളിയിലെ കൊലപാതകം സംബന്ധിച്ച് സിപിഐ (എം) ജില്ലാ കമ്മറ്റി പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.

ഈ സംഭവത്തെ തങ്ങള്‍ അപലപിക്കുന്നതായും ഫലപ്രദമായ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതാണ് പാര്‍ട്ടിയുടെ നിലപാടെന്നിരിക്കെ യാതൊരു ആധികാരികതയും ഇല്ലാത്ത ഇത്തരമൊരു വീഡിയോ ദൃശ്യം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമം വിജയിക്കില്ല.

യഥാര്‍ത്ഥത്തില്‍ ഈ കൊലപാതകത്തെ ഒരവസരമാക്കി മാറ്റി രാജ്യവ്യാപകമായി സിപിഐ(എം) വിരുദ്ധ വികാരം ഉയര്‍ത്താനാണ് സംഘപരിവാര്‍ പരിശ്രമം.അത് രാമന്തളി കൊലപാതകത്തിന് ശേഷമുള്ള സംഘപരിവാറിന്റെ പുതിയ ബോധോദയമല്ല,ആര്‍ എസ് എസിന്റെ അഖിലേന്ത്യാ പ്രതിനിധി സഭ കോയമ്പത്തൂരില്‍ യോഗം ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ ഭാഗമാണ്.

കാരണം ഇന്ത്യന്‍ ജനാധിപത്യത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്ന ആര്‍ എസ് എസ് എന്ന മതഭ്രാന്ത പ്രസ്ഥാനത്തെ തത്വാധിഷ്ഠിതമായി എതിര്‍ക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസ്സിനല്ല,കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിനാണെന്ന തിരിച്ചറിവ് ഉണ്ടായതിന്റെ ഫലമാണ് ഇത്തരം തീരുമാനം.അതിനാല്‍ നുണ നൂറാവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബല്‌സിയന്‍ രീതിയാണ് സംഘപരിവാര്‍ ഇപ്പോള്‍ പിന്തുടരുന്നത്.ഇത് ജനങ്ങള്‍ തിരിച്ചറിയും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments