ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നതിനുള്ള തീരുമാനം പമ്പുടമകള്‍ മാറ്റിവെച്ചു

petrol

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നതിനുള്ള തീരുമാനം പമ്പുടമകള്‍ മാറ്റിവെച്ചു. ബുധനാഴ്ച പെട്രോള്‍ പമ്പുടമകളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

മഹാരാഷ്ര്ട, കര്‍ണാടക, കേരളം, തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ പ്രദേശ്,തെലങ്കാന, ഹരിയാന എന്നിവിടങ്ങളിലാണ് ഈ ഞായാറാഴ്ച്ച മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമകള്‍ പ്രഖ്യാപിച്ചിരുന്നത്.