1672 മത് സിറിയന്‍ ക്നാനായ കോൺഗ്രസ് വാര്‍ഷികസംഗമം മെയ് 19,20,21 തീയതികളില്‍ റാന്നി സെന്റ് തോമസ് വലിയപള്ളിയിലെ മോര്‍ ക്ലീമിസ് നഗറില്‍ നടത്തപ്പെടുന്നു. ക്നാനായ അതിഭദ്രാസനത്തിന്റെ ചരിത്രത്തിൽ നാഴികക്കല്ലായി മാറുന്ന മൂന്ന് ദിവസങ്ങളിലായി നടത്തുന്ന ഈ കുടുംബ സംഗമം അതിവിപുലമായാണ് ആഘോഷിക്കുന്നത്.
വാര്‍ഷിക സംഗമ നടത്തിപ്പിനായി ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത – രക്ഷാധികാരിയായും, കുര്യാക്കോസ് മാർ ഗ്രീഗോറിയോസ്, കുര്യാക്കോസ് മാർ ഈവാനിയോസ്, ആയൂബ് മാർ സിൽവാനിയോസ് – ഉപരക്ഷാധികാരിമാരായും, ഫാ. ജോസഫ് എം. കുരുവിള മാതാംപറമ്പിൽ പ്രസിഡന്റായും ഫാ. രാജൻ കുളമട ചെയർമാനായും, ഡോ. റിബു കണ്ണങ്കേരിൽ ജനറൽ സെക്രട്ടറിയായും, കൊച്ചുമോൻ ഒറ്റത്തെയ്ക്കൽ – ജനറൽ കൺവീനറായും ജേക്കബ് കുരുവിള ആറൊന്നിൽ, ബാബു തേക്കാട്ടിൽ – ജോയിന്റ് കൺവീനർമാരായും അനീഷ് ടി സി. തകടിയിൽ ട്രഷറായും 301 അംഗ കമ്മിറ്റി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ സേവേറിയോസ് കുറിയാക്കോസ് വലിയ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ നടത്തുന്ന മത സൗഹാർദ്ദ സാംസകാരിക സമ്മേളനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതാണ്. റവന്യു വകുപ്പ് മന്ത്രി ഈ. ചന്ദ്രശേഖരൻ വിശിഷ്ടാതിഥി ആയിരിക്കും. മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ കർദിനാൾ മോർ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്ക ബാവ മുഖ്യപ്രഭാഷണം നടത്തും. മോസ്റ്റ് റവ. ഡോ.കെ. പി. യോഹന്നാൻ മെത്രാപ്പോലീത്ത , ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തും. ശ്രീ രാജു എബ്രഹാം എം, എൽ എ. , അഡ്വ. വി. ആർ. രാധാകൃഷ്ണൻ , സി എ മുഹമ്മദ് കുട്ടി ഇമാം, ഫാ. കെ സി എബ്രഹാം കട്ടത്തറ, വെരി. റവ. റോയ് മാത്യു കോർ എപ്പിസ്‌കോപ്പ മുളമൂട്ടിൽ , റ്റി. കെ കുര്യൻ തേക്കാട്ടിൽ എന്നിവർ ആശംസകൾ അർപ്പിക്കും. രാഷ്ട്രപതിയിൽ നിന്ന് ധീരതയ്ക്കുള്ള അവാർഡ് നേടിയ അഖിൽ കെ ഷിബുവിനെ യോഗത്തിൽ അനുമോദിക്കുന്നതാണ്. 80 വയസ്സ് പൂർത്തീകരിച്ച ക്നാനായ സമുദായത്തിലെ ദമ്പതികളെ സാംസ്‌കാരിക സമ്മേളനത്തിൽ ആദരിക്കുന്നതാണ്. കലാസന്ധ്യയുടെ ഉദ്ഘാടനം ഫിലിം സ്റ്റാർ അരിസ്റ്റോ സുരേഷ് & ശിവമുരളി നിർവഹിക്കുന്നതാണ്. തുടർന്നുള്ള ദിവസങ്ങളിലെ സമ്മേളനങ്ങളിൽ ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് കെ. ഉമ്മൻ, മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത, ആന്റോ ആന്റണി എം. പി. , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ. , മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ശ്രീ കെ എം. മാണി തുടങ്ങിയവർ പങ്കെടുക്കുന്നതാണ്. ക്നാനായ യുവപ്രതിഭ മത്സരവും നടത്തുന്നതാണ്.