ശബരിമല മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു

ശബരിമല മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു. 84 വയസായിരുന്നു. ചെങ്ങന്നൂരിലെ താഴമണ്‍ മഠത്തില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്​ ചികിത്സയിലായിരുന്നു. ഉച്ചക്ക്​ മൂന്നു മണിയോടെയയിരുന്നു അന്ത്യം. തന്ത്രി കണ്​ഠരര്​ മഹേശ്വരരുടെ കാലത്താണ്​ മാളികപ്പുറത്ത്​ ദുര്‍ഗാ ക്ഷേത്രം പ്രതിഷ്​ഠിച്ചത്​. ശബരിമലയില്‍ അഗ്നിബാധയുണ്ടായ ശേഷം പുനഃപ്രതിഷ്​ഠ നടത്തിയതില്‍ സഹകാര്‍മികന്‍ ആയിരുന്നു. കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന്‌ എഴുന്നൂറോളം ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശമുണ്ട്‌.