മോദി ഭീഷണിപ്പെടുത്തി; മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് പരാതി ലഭിച്ചു

manmohan singh

പ്രധാനമന്ത്രി നരേന്ദ്രമോദി ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് പരാതി നല്‍കി . മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.പ്രധാനമന്ത്രി പദവിക്ക് യോജിക്കാത്ത രീതിയിലുള്ള മോശമായ ഭാഷയാണ് മോദി ഉപയോഗിക്കുന്നതെന്നും നേതാക്കള്‍ കത്തില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട് .