മൊയ്തീന്‍ കുട്ടിയുടെ പീഡനം ; പുറംലോകം അറിഞ്ഞ കഥയിൽ നിന്ന് വത്യസ്ഥമായൊരു കഥ

theater rape

10 വയസ്സുകാരി മധ്യവയസ്‌കന്റെ ക്രൂരമായ പീഡനത്തിനിരയായ വിഷയം ചൂടേറിയ ചര്‍ച്ചയായി മാറിയപ്പോൾ പ്രതിയായ തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടി അമ്മയുടെ സമ്മതത്തോടെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പുറംലോകം അറിഞത്ത്. കുട്ടിയുടെ അമ്മക്കെതിരെയും പോക്‌സോ പ്രകാരം പോലീസ് കേസെടുത്തു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ നേരിട്ട് കണ്ട ധന്യ വ്യത്യസ്തമായ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുന്നു. മാറഞ്ചേരി സ്‌കൂള്‍ കൗണ്‍സിലറും സോഷ്യല്‍ വര്‍ക്കര്‍മാരുടെയും സ്‌കൂള്‍ കൗണ്‍സിലേഴ്സിന്റെയും സംഘടനയായ ഒഎസ്ഡബ്ലിയുവിന്റെ സംസ്ഥാന സെക്രട്ടറിയുമായ ധന്യ ആബിദിന് വ്യത്യസ്തമായ അഭിപ്രായം ഉള്ളത് . മൊയ്തീന്‍കുട്ടിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നെങ്കിലും മകളെ അയാള്‍ ഉപദ്രവിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് കുട്ടിയുടെ അമ്മ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഇക്കാര്യം ശരിയാവാനെ സാധ്യതയുള്ളൂ എന്നാണ് ധന്യയും പറയുന്നത്. മാതാവിന്റെ സമ്മതത്തോടെയാണ് പ്രതി കുട്ടിയെ തിയ്യേറ്ററിനുള്ളില്‍ വച്ച്‌ പീഡിപ്പിച്ചതെന്ന് പൂര്‍ണ്ണമായി നമുക്ക് ദൃശ്യങ്ങള്‍ കണ്ടു വിലയിരുത്തുമ്ബോള്‍ പറയാന്‍ സാധിക്കില്ല. ഇരുട്ടായതിനാലും ഒരു സീറ്റ് അപ്പുറമായതിനാലും അവര്‍ ഈ ക്രൂരത അറിഞ്ഞിരിക്കണം എന്ന് നിര്‍ബന്ധമില്ല. മൊയ്തീനുമായി അടുത്തിടപഴകുമ്ബോള്‍ മകള്‍ കാണാതിരിക്കാന്‍ ആ സ്ത്രീ ആഗ്രഹിച്ചതിന്റെ കൂടി ഭാഗമായാകണം കുട്ടിയെ തന്റെ അടുത്ത് ഇരുത്താഞ്ഞത്. നേരത്തെ തന്നെ പരിചയക്കാരും അടുപ്പക്കാരും ആയതു കൊണ്ട് കുട്ടിയ്ക്കും ഇയാള്‍ സുപരിചിതന്‍ ആണ്. ലഭിച്ച വിവരങ്ങള്‍ പ്രകാരം മൊയ്തീനിന്റെ കാറില്‍ തന്നെയാണ് ഇവര്‍ തിയ്യേറ്ററില്‍ എത്തിയതും പോയതും. ഈ സംഭവത്തില്‍ കുട്ടിയുടെ അപ്പുറത്തെ ഭാഗത്തും മുന്‍പിലും പിന്നിലും ഇരുന്നവരൊന്നും ഇത് കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒരുപക്ഷേ,അടുത്തിരിക്കുന്നയാള്‍ക്ക് പോലും അത് കാണാന്‍ സാധിക്കണമെന്നില്ല എന്ന് നമുക്ക് ഇതില്‍ നിന്ന് മനസ്സിലാക്കാം. തിയ്യേറ്ററിലെ കടുത്ത ഇരുട്ടില്‍ ഫ്രണ്ട് സീറ്റിലോ ബാക്ക് സീറ്റിലോ ഇരിക്കുന്നവര്‍ക്ക് ഇതൊന്നും കാണാന്‍ പറ്റില്ല. അവര്‍ ഇരുന്ന സീറ്റിന് തൊട്ട് മുകളിലായി സിസിടിവി സ്ഥാപിച്ചിരുന്നത് കൊണ്ടാണ് ദൃശ്യങ്ങള്‍ വ്യക്തതയോടെ കാണാന്‍ സാധിക്കുന്നത്. കുട്ടിയുടെ അടുത്തേക്ക് ഇടയ്ക്കിടെ ചെരിയുന്നുണ്ട് അയാള്‍, കൂടാതെ കുട്ടി തിരിച്ച്‌ ചിരിക്കുകയും ചെയ്യുന്നുണ്ട്. എന്തോ കളിയായി ചെയ്യുന്ന ഭാവമേ കുട്ടിയുടെ മുഖത്തുള്ളൂ. അത്ര മാത്രമേ ആ സ്ത്രീയും കരുതിക്കാണൂ.  കൂടാതെ ഇന്റര്‍വെല്‍ സമയത്ത് അയാള്‍ കുട്ടിയുമായി പുറത്ത് പോയി അവള്‍ക്ക് സ്‌നാക്‌സ് വാങ്ങി നല്‍കുന്നുണ്ട്. ശേഷം തിരിച്ച്‌ വന്ന് മുമ്ബത്തെ പ്രവര്‍ത്തികള്‍ അയാള്‍ തുടരുകയും ചെയ്യുന്നു. മനപ്പൂര്‍വ്വം കുട്ടിയെ ഇയാള്‍ക്ക് അതിനീചവും ക്രൂരവുമായി ഉപയോഗിക്കാന്‍ ആ സ്ത്രീ കൂട്ടുനിന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് ധന്യ പറയുന്നു. ചാനലിലൂടെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴായിരിക്കാം ആ സ്ത്രീ പോലും ഈ സംഭവം അറിഞ്ഞിരിക്കുക എന്നാണ് എന്റെ വിശ്വാസം- ധന്യ പറയുന്നു. പോലീസ് സ്റ്റേഷനില്‍ കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയിലും ഇക്കാര്യം ഉറപ്പിച്ചു പറയുന്നുണ്ട്. എന്നാല്‍ ഇവര്‍ കുറ്റകരമായ അനാസ്ഥ കാണിച്ചിട്ടുണ്ടെന്നും ധന്യ ചൂണ്ടി കാണിക്കുന്നു. ഇയാളുടെ കൂടെ സിനിമ കാണാന്‍ വരണമെങ്കില്‍ ആ കുട്ടിയെയും അതിനിടയിലേക്ക് കൊണ്ടുവരരുതായിരുന്നു. കുട്ടിയെ വീട്ടില്‍ നിര്‍ത്തിയിട്ട് വരാമായിരുന്നു. പിന്നെ കൊണ്ടു വന്ന സ്ഥിതിയ്ക്ക് കുട്ടിയുടെ സുരക്ഷിതത്വം ശ്രദ്ധിക്കാനും കഴിയണമായിരുന്നു. കൊച്ചു കുട്ടിയുമായി ഇറങ്ങുമ്ബോള്‍ വീട്ടിലും നാട്ടിലും കിട്ടുന്ന കപട മാന്യതക്ക് വേണ്ടി ഇവര്‍ ബലി കഴിച്ചത് ഒരു കുടുംബത്തിന്റെ മാനവും അഭിമാനവും കൂടിയാണെന്ന് അയല്‍വാസികളില്‍ ഒരാള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ കുട്ടിയെ കൂടാതെ ഡിഗ്രിയ്ക്കും പ്ലസ്ടുവിനും പഠിക്കുന്ന മക്കളും വിദേശത്തുള്ള ഭര്‍ത്താവും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. സ്ത്രീയും പ്രതിയും തമ്മില്‍ വളരെ അടുത്ത ബന്ധമാണെന്ന് ദൃശ്യങ്ങളില്‍ വളരെ വ്യക്തമാണ്. ഇരുവരും തമ്മില്‍ സഭ്യമല്ലാത്ത രീതിയിലുളള ഇടപഴകല്‍ കുട്ടി കാണാതിരിക്കാനാണ് കുട്ടിയെ തന്റെ അടുത്തുനിന്നും മാറ്റി ഇരുത്തിയത് എന്ന് സ്വാഭാവികമായും മനസ്സിലാക്കാവുന്ന കാര്യമാണ്. മകളെ ജാരന് കാഴ്ചവെച്ചു എന്ന രീതിയില്‍ മാതൃദിന ചര്‍ച്ചകളിലും ചാനല്‍ റേറ്റിങ്ങുകളിലും പെട്ട് ചര്‍ച്ചകള്‍ കാട് കയറി പോയിരിക്കുന്നു. കുട്ടിയുടെ അമ്മയും പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലേക്കും അയക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടെങ്കിലും ഒരു അമ്മയ്ക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമോ എന്ന ബിഗ് ന്യൂസിന്റെ അന്വേഷണത്തോട് പ്രതികരിക്കുകയായിരുന്നു ധന്യ ആബിദ്. തിയ്യേറ്റര്‍ അധികൃതരല്ലാതെ മറ്റാരും ഒരിക്കലും അറിയാതെ പോകുമായിരുന്ന ബാലികാ പീഡനം പുറം ലോകത്തെ അറിയിച്ചത് മാറഞ്ചേരി സ്‌കൂള്‍ കൗണ്‍സിലറും സോഷ്യല്‍ വര്‍ക്കറുമായ ധന്യ ആബിദിന്റെയും സുഹൃത്തുക്കളുടെയും നിശ്ചയദാര്‍ഢ്യമായിരുന്നു.