റിമ കല്ലിങ്കലിന്റെ ‘പൊട്ടത്തരത്തിനു’ കൂട്ടില്ല- നടി മായാ മേനോന്‍

rima

തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണെന്ന നടി റിമ കല്ലിങ്കലിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച്‌ നടി മായാ മേനോന്‍ രംഗത്ത്. സഹപ്രവര്‍ത്തകയാണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാല്‍ കേട്ടു കൊണ്ട് നില്‍ക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്നും ശരിയായ തൃശൂര്‍കാരിയാണങ്കില്‍ ഇത്തരം വിഡ്ഢിത്തം പറയുകയില്ലായിരുന്നുവെന്നും മായ മേനോന്‍ പറയുന്നു.

ആണുങ്ങള്‍ മാത്രം പൂരത്തിന് പോയിട്ട് എന്താ കാര്യമെന്നും റിമ ചോദിച്ചിരുന്നു. ഒരുമിച്ച്‌ പോകുന്നതല്ലേ രസമെന്ന് റിമ ചോദിച്ചിരുന്നു. ഇതിനെതിരെയാണ്
മായ വിയോജിപ്പ് രേഖപ്പെടുത്തുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മായയുടെ പ്രതികരണം.തൃശൂര്‍ പൂരത്തെക്കുറിച്ചുള്ള റിമയുടെ വാക്കുകള്‍ സിനിമാമേഖലയില്‍ ഇതിനോടകം തന്നെ ചര്‍ച്ചയ്ക്കു വഴിവെച്ചിട്ടുണ്ട്. നടന്‍ ഹരീഷ് പേരടിയും വിഷയത്തില്‍ പ്രതികരണം അറിയിച്ചിട്ടുണ്ട്. റിമ പൂരത്തെക്കുറിച്ച്‌ പറഞ്ഞതിനു പിന്നാലെ നടിയ്ക്കെതിരെ നടക്കുന്ന ട്രോളുകള്‍ക്കും രൂക്ഷഭാഷയിലുള്ള വിമര്‍ശനങ്ങള്‍ക്കും മറുപടിയായാണ് ഹരീഷ് പ്രതികരിക്കുന്നത്. റിമ പറഞ്ഞതിനോട് വിയോജിപ്പുണ്ടെങ്കിലും സ്വന്തം അഭിപ്രായം തുറന്നു പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും ആ കുട്ടിയ്ക്കുണ്ടെന്നും അതിനോട് വിയോജിപ്പുള്ളവര്‍ വിമര്‍ശനങ്ങള്‍ മാന്യമായ ഭാഷയില്‍ രേഖപെടുത്തുകയാണ് വേണ്ടതെന്നും ചീത്ത വിളിക്കാനുള്ള സ്വാതന്ത്ര്യം ആരാണ് നല്‍കിയതെന്നും ഹരീഷ് ചോദിക്കുന്നു.

ഫേസ് ബുക്ക് പോസ്റ്റ്

” വിദേശത്തൊക്കെ വലിയ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമാണോ, പെണ്ണുങ്ങളും വരുന്നില്ലേ? അതു പോലെ നമുക്കിവിടെ തുടങ്ങാം. #News ” – റിമ കല്ലിങ്കൽ

“സഹപ്രവർത്തകയാണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാൽ കേട്ടു കൊണ്ട് നിൽക്കുവാൻ ബുദ്ധിമുട്ടുണ്ട്…. നിങ്ങൾ ശരിയായ ഒരു തൃശൂർകാരിയാണെങ്കിൽ ഇത്തരം വിഡ്ഢിത്തം പുലമ്പില്ലായിരുന്നു…. കാരണം, അവിടെ എത്ര പുരുഷന്മാർ വരുന്നുണ്ടോ അത്രയും സ്ത്രീകളും വരാറുണ്ടെന്നതും,അവിടെ പോകാത്ത സ്ത്രീകൾ തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് മാത്രം പോകാത്തത് മാത്രമായിരിക്കും… അല്ലാതെ അവിടെ ഒരു സ്ത്രീയെയും ആരും തടഞ്ഞിട്ടില്ല മാത്രവുമല്ല, നിങ്ങൾ ഒരിക്കലും അവിടെ പോയിട്ടില്ല എന്നും ഇത് കൊണ്ട് മനസ്സിലാക്കുന്നു…!!

-മായ മേനോൻ.