തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് വിവാദ വ്യവസായി വിജയ് മല്യ കോടതിയില്‍ ഹാജരായി. ആരോപണങ്ങള്‍ തെറ്റാണെന്നും കോടതിയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടില്ലെന്നും കുറ്റക്കാരനല്ലെന്നു തെളിയിക്കുമെന്നും മല്യ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി മടങ്ങുമ്പോഴായിരുന്നു പ്രതികരണം.
വായ്പാതട്ടിപ്പു കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന വിജയ് മല്യയെ തിരിച്ചയക്കണമെന്ന ഹര്‍ജിയിലാണു ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച വാദം കേട്ടത്. ഡിസംബര്‍ നാലുവരെ ജാമ്യം അനുവദിച്ച കോടതി, അടുത്ത ഹിയറിങ് ജൂലായ് ആറിലേക്കു നിശ്ചയിച്ചു. ലണ്ടനിലുള്ള മല്യയെ ഏപ്രിലില്‍ സ്‌കോട്ട്‌ലന്റ് യാര്‍ഡ് അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു
ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ വായ്പയെടുത്താണു മല്യ നാടുവിട്ടത്. ലണ്ടനില്‍ സുഖജീവിതം നയിക്കുകയാണ് മല്യയെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ബര്‍മിങ്ഹാമില്‍ നടന്ന ഇന്ത്യപാകിസ്താന്‍ ക്രിക്കറ്റ് മല്‍സരം കാണാനെത്തിയ മല്യ, വിരാട് കോഹ്‌ലി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ പങ്കെടുത്തതു വാര്‍ത്തയായിരുന്നു.