ചി​ട്ടി​പ്പ​ണം ന​ൽ​കിയില്ല എന്നതിന്റെ പേ​രി​ൽ സ്ഥാപനത്തിന്റെ ഉ​ട​മ​യെ ഇ​ട​പാ​ടു​കാ​രി തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച​ശേ​ഷം ക്രൂരമായി കു​ത്തി കൊന്നു

തെലങ്കാന രാഷ്ട്ര സമിതി നേതാവ് മകളെ പീഡിപ്പിച്ച യുവാവിനെ വെട്ടിക്കൊന്നു

ചി​ട്ടി​പ്പ​ണം ന​ൽ​കിയില്ല എന്നതിന്റെ പേ​രി​ൽ ചി​ട്ടി സ്ഥാപനത്തിന്റെ ഉ​ട​മ​യെ ഇ​ട​പാ​ടു​കാ​രി തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച​ശേ​ഷം ക്രൂരമായി കു​ത്തി കൊന്നു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഈ​സ്റ്റ് ഗോ​ദാ​വ​രി​യി​ലാ​ണ് സം​ഭ​വം.
ഏ​റെ​ക്കാ​ല​മാ​യി ചി​ട്ടി സ്ഥാപനം ന​ട​ത്തി​യി​രു​ന്ന വെ​ങ്ക​ട​ല​ക്ഷ്മി ഇ​ട​പാ​ടു​കാ​രി​യാ​യ സ​ത്യ​നാ​രാ​യ​ണാ​മ്മ​യ്ക്ക് നാ​ലു ല​ക്ഷം രൂ​പ ന​ൽ​കാ​നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഏ​ഴു വ​ർ​ഷ​മാ​യി​ട്ടും ചി​ട്ടി പി​ടി​ച്ച ഈ ​പ​ണം തി​രി​കെ ന​ൽ​കാ​ൻ വെ​ങ്ക​ട​ല​ക്ഷ്മി ത​യാ​റാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രും ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. ത​ർ​ക്ക​ത്തി​നി​ടെ സ​ത്യ​നാ​രാ​യ​ണാ​മ്മ വെ​ങ്ക​ട​ല​ക്ഷ്മി​ക്കു മേ​ൽ തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച​ശേ​ഷം കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

വെ​ങ്ക​ട​ല​ക്ഷ്മി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് സ​ത്യ​നാ​രാ​യ​ണാ​മ്മ​യെ അ​റ​സ്റ്റ് ചെ​യ്തു.