Tuesday, April 23, 2024
HomeKeralaകേരളത്തിലോടുന്ന ട്രെയിനുകളുടെ സമയം; കേന്ദ്ര റെയില്‍വെ മന്ത്രിക്കു പിണറായിയുടെ കത്ത്

കേരളത്തിലോടുന്ന ട്രെയിനുകളുടെ സമയം; കേന്ദ്ര റെയില്‍വെ മന്ത്രിക്കു പിണറായിയുടെ കത്ത്

കേരളത്തിലോടുന്ന ട്രെയിനുകള്‍ കൃത്യസമയം പാലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയലിന് കത്തെഴുതി. ട്രെയിനുകള്‍ വൈകുന്നതുമൂലം യാത്രക്കാര്‍ അങ്ങേയറ്റം ബുദ്ധിമുട്ടനുഭവിക്കുന്നതായും പ്രശ്നം പരിഹരിക്കാന്‍ അടിയന്തരിമായി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. നിരന്തരം ട്രെയിനുകള്‍ വൈകുന്നതിനെതിരെ യാത്രക്കാര്‍ പ്രതിഷേധം ഉയര്‍ത്തുന്നതോടൊപ്പം മാധ്യമങ്ങളില്‍ റെയിവെക്കെതിരായ വാര്‍ത്തകളും ഇടം പിടിക്കുന്നു. സമയ കൃത്യതയുടെ കാര്യത്തില്‍ ഇന്ത്യയിലെ 68 റെയില്‍വെ ഡിവിഷനുകളില്‍ തിരുവനന്തപുരം ഡിവിഷന് 63ാം സ്ഥാനമാണെന്ന കാര്യവും മുഖ്യമന്ത്രി റെയില്‍വേമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ട്രാക്കുകള്‍ മാറ്റുന്നതടക്കമുളള റെയില്‍വെയുടെ സുരക്ഷാശ്രമങ്ങളെ അഭിനന്ദിക്കുകയാണ്. എന്നാല്‍ തിരുവനന്തപുരം കാസര്‍ഗോഡ്‌ പാത ഇരട്ടിപ്പിക്കല്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടും കേരളത്തില്‍ ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറില്‍ 30 കിലോമീറ്റര്‍ എന്ന തരത്തില്‍ ദേശീയ ശരാശരിയേക്കാള്‍ എത്രയോ താഴെയാണ്. തീവണ്ടികളുടെ സമയകൃത്യത ഉറപ്പ് വരുത്താന്‍ താങ്കളുടെ മന്ത്രാലയം വിവിധ നടപടികള്‍ സ്വീകരിക്കുമ്ബോഴും പുകമറ സൃഷ്ടിച്ച്‌, വൈകിയ സമയം ഔദ്യോഗിക സമയമായി പരിഷ്കരിച്ച്‌ യാത്രക്കാരെ കബളിപ്പിക്കാനാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെട്ട് സമയകൃത്യത പാലിക്കുന്നതിനാവശ്യമായ നടപടിയുണ്ടാവണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments