ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു. രണ്ട് എസ്.ഐ അടക്കമാണ് അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. ജാംഷഢാപൂരില്‍ മാവോയിസ്റ്റുകള്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് പൊലിസുകാര്‍ കൊല്ലപ്പെട്ടു. ഇന്ന് വൈകീട്ടോടെ സറൈകേല ജില്ലയില്‍ പെട്രോളിങ് നടത്തുകയായിരുന്ന പൊലിസ് സംഘത്തിന് നേരെയാണ് മാവോയിസ്റ്റ് സംഘം വെടിയുതിര്‍ത്തത്. രണ്ട് പേരുള്‍പ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. പൊലിസിന്റെ പക്കലുണ്ടായിരുന്ന തോക്കുകളും സംഘം കവര്‍ന്നിട്ടുണ്ട്.

പോലീസ് പട്രോളിംഗ് സംഘത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം നടന്നതായി ജാര്‍ഖണ്ഡ് പോലീസിലെ എ.ഡി.ജി.പി എം.എല്‍ മീണ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 28ന് മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ കേന്ദ്ര പോലീസ് സേനയിലെയും സുരക്ഷാ സേനയിലെയും ഉദ്യോഗസ്ഥരടക്കം 26 പേര്‍ക്ക് പരുക്കേറ്റിരുന്നു. ഝാര്‍ഗണ്ഡ് മുഖ്യമന്ത്രി രഘുബാര്‍ ദാസ് അക്രമത്തെ അപലപിച്ചു. പൊലിസുകാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.