നടന്‍ വിനായകനു മീടൂ വിനയായി;കല്പറ്റ പോലീസ് കേസെടുത്തു

me too campain

മീടൂ ആരോപണത്തില്‍ നടന്‍ വിനായകനെതിരേ കല്പറ്റ പോലീസ് കേസെടുത്തു.

വിനായകനെ ഫോണില്‍വിളിച്ചപ്പോള്‍ അപമര്യാദയായി പെരുമാറിയെന്ന ദളിത് ആക്ടിവിസ്റ്റും മുന്‍ മോഡലുമായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിനായകനെതിരേപാമ്ബാടി പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്കിയിരുന്നത്. സംഭവംനടന്നത് കല്പറ്റയിലായതിനാല്‍ പരാതി കല്പറ്റ പോലീസിന് കൈമാറുകയായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു പരിപാടിക്കായി വയനാട്ടിലെത്തിയതായിരുന്നു യുവതി.

വയനാട്ടില്‍ നിന്ന് ഫോണില്‍ വിളിച്ചപ്പോള്‍ വിനായകന്‍ അപമര്യാദയായി പെരുമാറിയെന്നതാണ് പരാതി.

ഒരു പരിപാടിയ്ക്കായി നടനുമായി ഫോണില്‍ സംസാരിക്കവെ തന്നോട് മോശമായി സംസാരിച്ചുവെന്നാണ് അവര്‍ ആരോപിച്ചത്.

വിനായകന്‍ ജാതീയ അധിക്ഷേപങ്ങള്‍ക്ക് ഇരയാകേണ്ടി വന്നതിനെ അപലപിക്കുന്നുവെന്നും അവര്‍ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല താനെന്നും പോസ്റ്റിലൂടെ അവര്‍ വ്യക്തമാക്കിയിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് തന്റെ കൈവശമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.