കുമാരസ്വാമി മന്ത്രിസഭ വികസിപ്പിച്ചു

kumarasamay

കര്‍ണാടകയില്‍ സര്‍ക്കാരിന്റെ നിലനില്‍പിനായി കുമാരസ്വാമി മന്ത്രിസഭ വികസിപ്പിച്ചു. സ്വതന്ത്ര എം.എല്‍.എമാരായ ആര്‍. ശങ്കര്‍, എച്ച്‌. നാഗേഷ് എന്നിവരെയാണ് മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിച്ചത്. മന്ത്രിസഭയുടെ തുടക്കത്തില്‍ അംഗമായിരുന്ന ശങ്കറിനെ പിന്നീട് മാറ്റിയിരുന്നു. തുടര്‍ന്ന് ശങ്കറും നാഗേഷും ബി.ജെ.പിയിലേക്ക് മാറുകയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു. കര്‍ണാടകയിലെ 34 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 22ഉം ജെ.ഡി.എസിന് 12ഉം പ്രതിനിധികളാണുള്ളത്.