വാഹന പണിമുടക്ക് മാറ്റിവെച്ചു

private bus

ജൂണ്‍ 18ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് മാറ്റിവെച്ചു. മോട്ടോര്‍ വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ചാണ് കേരള മോട്ടോര്‍ സംരക്ഷണ സമിതി മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ജൂണ്‍ 26 വിഷയം ചര്‍ച്ചയ്ക്ക് എടുക്കാമെന്ന ഗതാഗതി മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്. 26 വരെ ജിപിഎസ് ഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ സാവകാശം നല്‍കുമെന്നും മന്ത്രി അറിയിച്ചതായി മോട്ടോര്‍ സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി