Friday, April 19, 2024
HomeKeralaപ്ലാസ്റ്റിക് നിരോധനത്തിന് നയപരമായ തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

പ്ലാസ്റ്റിക് നിരോധനത്തിന് നയപരമായ തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

ഫ്‌ളക്‌സ്,പ്ലാസ്റ്റിക് നിരോധനത്തിന് നയപരമായ തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കിയതുകൊണ്ട് മാത്രം കാര്യമില്ല. ഫലപ്രദമായ നടപടി വൈകുന്തോറും പ്രത്യാഘാതം കുടുമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.ഫ്‌ളക്‌സ്,പ്ലാസ്റ്റിക് നിരോധിക്കണമെന്നാവശ്യപ്പെട്ട് ‘വണ്‍ എര്‍ത്ത് വണ്‍ ലൈഫ് ‘ എന്ന സംഘടന സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. പി വി സി ഉല്‍പന്നങ്ങളുടെ നിരോധനത്തിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് നടപടികള്‍ അറിയിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോടും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും നിര്‍ദേശിച്ചു. നാലാഴ്ചക്കകം സത്യവാങ്ങ്മൂലം നല്‍കണം.പി വി സി ഉല്‍പ്പന്നങ്ങളുടെ നിരോധനത്തിന് മറ്റ് സംസ്ഥാനങ്ങള്‍ നടപടി സ്വീകരിച്ചതായി കാണുന്നുണ്ടന്നും എന്നാല്‍ ഇവിടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതായി കാണുന്നില്ലന്നും കോടതി അഭിപ്രായപ്പെട്ടു. പി വി സി ഉല്‍പന്നങ്ങളുടെ മൊത്തത്തിലുള്ള നിരോധനം പ്രായോഗികമല്ലന്നും വ്യാവസായിക പ്രതിസന്ധിക്ക് വഴിവെക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി .ചില പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഒഴിവാക്കാനാവില്ലന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു .സമയബന്ധിത നടപടികളാണ് ഉദ്ദേശിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments