Thursday, April 25, 2024
HomeCrimeഓൺലൈനിലൂടെ ചികിത്സ സഹായം അഭ്യർത്ഥിച്ച് പണം തട്ടുന്നവർക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി

ഓൺലൈനിലൂടെ ചികിത്സ സഹായം അഭ്യർത്ഥിച്ച് പണം തട്ടുന്നവർക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി

ഓൺലൈനിലൂടെ ചികിത്സ സഹായം അഭ്യർത്ഥിച്ച് പണം തട്ടിയെടുക്കുന്ന സംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായ റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ കത്ത്.

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന സഹായ അഭ്യർത്ഥനകളിലൂടെയുള്ള തട്ടിപ്പുകളെ തുറന്ന് കാട്ടേണ്ടതുണ്ടെന്നും. ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗുരുതര രോഗം ബാധിച്ചവരെ സഹായിക്കാൻ നാട്ടിൽ ജനപ്രതിനിധികളുടെയും മറ്റും നേതൃത്വത്തിൽ ജനകീയ കമ്മിറ്റികൾ നിലവിലുണ്ട്. അതോടൊപ്പം തന്നെ അപൂർവ രോഗം ബാധിച്ച ആളുകളെ സഹായിക്കാനുള്ള സർക്കാർ സംവിധാനമാണ് വി കെയർ. സർക്കാരിന് ഒറ്റയ്ക്ക് എല്ലാവരേയും സഹായിക്കാൻ കഴിയില്ല. ജനകീയ സമിതികൾ നൽകുന്ന സഹായത്തോടൊപ്പം പാവപ്പെട്ട നിരവധി ആളുകള്‍ക്കാണ് ഈ പദ്ധതിയിലൂടെ സഹായം നല്‍കി വരുന്നതെന്നും മന്ത്രി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

സര്‍ക്കാരിന്റെ തുകയോടൊപ്പം പൊതുജനങ്ങളുടെ സഹായത്തോടെയാണ് വി കെയര്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ട ആളുകളെ സഹായിക്കാന്‍ സന്മസുള്ളവര്‍ ധാരളമുണ്ട്. അവര്‍ സംഭാവന നല്‍കുന്ന തുക അര്‍ഹിക്കുന്ന ആളുകളില്‍ എത്തിക്കാന്‍ വി കെയര്‍ സഹായിക്കുമെന്നും മന്ത്രി അറിയിച്ചു.

അപേക്ഷകരുടെ സാമ്പത്തിക അവസ്ഥകൂടി പരിഗണിച്ചാണ് അര്‍ഹരായവര്‍ക്ക് സഹായം എത്തിക്കുന്നത്. വിദേശത്ത് നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ വി കെയറിലേക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷനുള്ള ബാങ്ക് അക്കൗണ്ടാണ് നിലവിലുള്ളത്. സംഭാവനകള്‍ക്ക് നിയമാനുസൃതമായ നികുതി ഇളവ് ഉണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ ഓണ്‍ലൈന്‍ പേയ്‌മെന്റ് ഗേറ്റ് വേ വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ് (http://www.socialsecuritymission.gov.in). വിദേശത്തുള്ളവര്‍ കറണ്ട് അക്കൗണ്ട്‌നമ്പര്‍ 32571943287, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച്, IFSC SBIN0000941, തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും, ഇന്ത്യക്ക് അകത്തുള്ളവര്‍ എസ്.ബി.അക്കൗണ്ട് നമ്പര്‍ 30809533211, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച് തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും സംഭാവനകള്‍ നല്‍കാവുന്നതാണ്. കൂടാതെ ഡി.ഡിയായും, ചെക്കായും, മണിയോര്‍ഡറായും സംഭാവനകള്‍ നല്‍കാവുന്നതാണെന്നും മന്ത്രി അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments