ട്വിറ്റർ വ്യാജ അക്കൗണ്ടുകൾ മരവിപ്പിച്ച; മോദിക്ക് മൂന്നു ലക്ഷം വ്യാജ അനുയായികൾ

മോദി

ട്വിറ്ററിന്റെ പൊളിസി മാറ്റത്തിനെ തുടർന്ന് വ്യാജ അക്കൗണ്ടുകൾ മരവിപ്പിച്ചതിന്റെ ഭാ​ഗമായി പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് 43.1 മില്യൺ ഫോളോവേഴ്സിൽ നിന്ന് മൂന്ന് ലക്ഷം ഫോളോവേഴ്സിനെ നഷ്ടമായി. വന്‍തോക്കുകള്‍ക്ക് ദിവസങ്ങള്‍ കൊണ്ട് നഷ്ടമായത് ലക്ഷക്കണക്കിന് അനുയായികളെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ഏറ്റവും വലിയ നഷ്ടം സംഭവിച്ചത്. ശുദ്ധീകരണ പ്രക്രിയ ആരംഭിച്ച് രണ്ട് ദിവസം കൊണ്ട് മാത്രം 2,70,000 അനുയായികളേയാണ് നഷ്ടമായത്. ഇതോടെ, മോദിയെ പിന്തുടരുന്നവർ 4.34 കോടിയിൽനിന്നു 4.31 കോടിയായി കുറഞ്ഞു. പ്രധാനമന്ത്രിക്കു പുറമെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് 74,132 പേരെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 92,000 ഫോളോവേഴ്‌സിനേയും നഷ്ടമായി.സോഷ്യല്‍ ബ്ലേഡ്.കോമിന്റെ കണക്കുപ്രകാരം മോഡിയുടെ വ്യക്തിഗതമായ അക്കൗണ്ടിന് 2,84,746 ഫോളോവേഴ്സും പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടിന് 1,40,635 ഫോളോവേഴ്സുമാണ് നഷ്ടമായത്. അതേസമയം നടപടി സംബന്ധിച്ച ഒദ്യോഗിക പ്രഖ്യാപനം ഇതുവരെ ട്വിറ്റര്‍ നടത്തിയിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഒരു ലക്ഷം ഫോളോവേഴ്സും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് 4 ലക്ഷം ഫോളോവേഴ്സും ഇതോടെ നഷ്ടമായി.ഫോളോവേഴ്‌സിനെ വര്‍ധിപ്പിക്കുന്നതിനായി നിരവധി വ്യാജ അക്കൗണ്ടുകള്‍ മോഡിയുടെ പേരില്‍ നിര്‍മ്മിക്കുന്നതായി നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. വ്യാജ അക്കൗണ്ടുകളും പ്രവർത്തന ക്ഷമമല്ലാത്ത അക്കൗണ്ടുകളുമാണ് ട്വിറ്റർ മരവിപ്പിച്ചത്. യുസർ വേരിഫിക്കേഷൻ നടപ്പാക്കാതെയുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചവയിലുള്ളത്. ട്വിറ്ററിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുള്ള നീക്കത്തിന്റെ ഭാ​ഗമായാണ് നടപടിയെന്നാണ് കമ്പനിയുടെ ഒൗദ്യോ​ഗിക വിശദീകരണം.