ഇയാന്‍ ഹ്യൂം ക്ലബ് വിട്ടതില്‍ സങ്കടമുണ്ട് : സി കെ വിനീത്

vineeth

കേരള ബ്ലാസ്റ്റേഴ്സില്‍ ഇയാന്‍ ഹ്യൂം ഇനി ഉണ്ടാകില്ല . ഇയാന്‍ ഹ്യൂം ക്ലബ് വിട്ടതില്‍ സങ്കടമുണ്ടെന്ന് പറഞ്ഞ സി കെ വിനീത് ഹ്യൂം കേരള ബ്ലാസ്റ്റേഴ്സിനോട് കൂറുള്ള മികച്ച പ്രൊഫഷണല്‍ ഫുട്ബോളർ ആയിരുന്നു. എന്ന് പറഞ്ഞു. പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങള്‍ ആണ് എന്നതിനാല്‍ തന്നെ പലപ്പോഴും തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം തന്നെ നടക്കില്ല എന്നും സി കെ പറഞ്ഞു.ഇയാന്‍ ഹ്യൂം നേരത്തെ ക്ലബില്‍ തുടരാന്‍ തനിക്ക് ആഗ്രഹമുണ്ടെങ്കിലും ക്ലബിന് താല്പര്യമില്ലായിരുന്നതിനാലാണ് ക്ലബ് വിടുന്നത് എന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കനേഡിയന്‍ സ്ട്രൈക്കര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇയാന്‍ ഹ്യൂമിനൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സി കെ വിനീത് പറഞ്ഞു. ഇപ്പോള്‍ പരിക്കിന്റെ പിടിയിലുള്ള ഇയാന്‍ ഹ്യൂം പെട്ടെന്ന് തന്നെ കളത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും സികെ പറഞ്ഞു. ദേശീയ മാധ്യമമായ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.