ഇന്‍ഡോനീഷ്യൽ ഭൂകമ്പം

earthquake

കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപില്‍ വന്‍ ഭൂകമ്ബം. റിക്ടര്‍ സ്‌കെയിലില്‍7.3 മൂന്ന് രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഞായറാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6.28 ഓടെയായിരുന്നു ഭൂകമ്ബം. മാലുകു പ്രദേശത്തുനിന്ന് 165 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. വന്‍ ഭൂചലനമാണ് ഉണ്ടായതെങ്കിലും സുനാമിമുന്നറിയിപ്പ് നല്‍കിയിട്ടില്ല.

പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടി. അവരില്‍ പലരും ഇപ്പോഴും വീടിനുള്ളില്‍ കയറാന്‍ ഭയന്ന് വഴിയരികില്‍തന്നെ നില്‍ക്കുകയാണെന്ന് പ്രാദേശിക ദുരന്ത നിവാരണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്‍ഡോനീഷ്യയില്‍ കഴിഞ്ഞ ആഴ്ചയും സമാനരീതിയില്‍ ഭൂകമ്ബം അനുഭവപ്പെട്ടിരുന്നു. 2004 ഡിസംബര്‍ 26 ന് ഇന്‍ഡോനീഷ്യയില്‍ റിക്ടര്‍സ്‌കെയിലില്‍ 9.1 രേഖപ്പെടുത്തിയ ഭൂകമ്ബം ഉണ്ടായതിനെത്തുടര്‍ന്നുള്ള സുനാമിയില്‍ 220,000 പേരാണ് മരിച്ചത്.