ക്രിമിനലുകളെ പോലീസില്‍ എടുക്കാനാകില്ലെന്ന് മന്ത്രി ജി.സുധാകരന്‍

g sudhakaran

ക്രിമിനലുകളെ പോലീസില്‍ എടുക്കാനാകില്ലെന്ന് മന്ത്രി ജി.സുധാകരന്‍.യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥി അഖിലിനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തെ അപലപിച്ചു കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്.

ക്രിമിനലുകള്‍ എങ്ങനെ എസ്‌എഫ്‌ഐ ഭാരവാഹികളായെന്നും,കയ്യില്‍ കത്തിയും,കഠാരയുമായി സംഘടനാ പ്രവര്‍ത്തനം നടത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.ഇവര്‍ ഒളിവില്‍ പോയത് ചെയ്‌ത തെറ്റില്‍ കുറ്റബോധം ഇല്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അക്രമത്തിലെ പ്രതികളില്‍ പലരും പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.ഇവരെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നുവെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നുണ്ട്. കേസില്‍ പോലീസ് ഇന്ന് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.നാല് പേരാണ് ഇന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.