വിമാനത്താവളത്തിൽ 3 കിലോ സ്വർണവുമായി 6 പേർ പിടിയിൽ

gold

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഒരു കോടി വിലയുടെ q ആറ് തമിഴ്നാട് സ്വദേശികളെ ഡിആർഐ തിരുവനന്തപുരം യൂനിറ്റ് പിടികൂടി. രാമനാഥപുരം, ചെന്നൈ സ്വദേശികളായ ജിന്ന (30), യാക്കൂബ് അലി (41), അൻസാരി (45), ഷാഹുൽ ഹമീദ് (32), ഷാരൂഖ്‌ ഖാൻ (20) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി മാലദ്വീപിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് വിവിധ തൂക്കത്തിൽ ആറ് കഷണങ്ങളാക്കി സ്വർണം കടത്തിയത്. കൊളംബോയിൽ നിന്നും സ്വർണം വാങ്ങി മാലദ്വീപ് വഴി തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ഇവർ സ്വർണക്കടത്ത് സംഘത്തിലുള്ളവരാണെന്നും കേസെടുത്തതായും ഡിആർഐ അറിയിച്ചു.