Friday, April 19, 2024
HomeKeralaപിഎസ്‌സി പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്ന് സെന്‍കുമാര്‍

പിഎസ്‌സി പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്ന് സെന്‍കുമാര്‍

പിഎസ്‌സി പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ക്രിമിനലുകള്‍ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ പിഎസ്‌സി യുടെ വിശ്വാസ്യത ചോദ്യം ചെയ്യപെടുന്നു. ഇവര്‍ക്ക് യൂണിവേഴ്സിറ്റി കോളേജ് തന്നെ സെന്റര്‍ ആയി കിട്ടിയതിലും പരീക്ഷാനടത്തിപ്പിലും തിരിമറിയുണ്ടായിട്ടുണ്ട്. ഇവര്‍ തന്നെയാണോ പരീക്ഷ എഴുതിയതെന്നും സംശയം ഉണ്ട്. ഇത്തരക്കാര്‍ പോലീസില്‍ എത്തിയാല്‍ ഉരുട്ടികൊലയ്ക്ക് പകരം ഇനി കുത്തി കൊലയാകും പോലീസില്‍ നടക്കുകയെന്നും സെന്‍കുമാര്‍ പറഞ്ഞു.

യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ എസ്‌എഫ്‌ഐ നേതാക്കള്‍ പൊലീസ് നിയമനത്തിനുള്ള റാങ്ക് പട്ടികയില്‍ ഇടംപിടിച്ച വാര്‍ത്ത ഇന്ന് പുറത്തുവന്നിരുന്നു.യൂണിവേഴ്സിറ്റി കോളജില്‍ തന്നെ പരീക്ഷ എഴുതാന്‍ അനധികൃത സൗകര്യം ഒരുക്കിക്കൊടുത്തുവെന്ന ആക്ഷേപത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. പിഎസ്‌സിയെ സമീപിച്ച്‌ വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം.

ഒന്നാം പ്രതി റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയതു സംശയകരമാണെന്നും സെന്‍കുമാര്‍ പറയുന്നു. കണ്ണൂര്‍ ആസ്ഥാനമായ കെഎപി 4 ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി ഒന്നാം തീയതിയാണ് പിഎസ്‌സി റാങ്ക് പട്ടികയില്‍ പുറത്തിറക്കിയത്. പട്ടികയില്‍ ഒന്നാം റാങ്ക് അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ആര്‍.ശിവരഞ്ജിത്തിനാണ്. 28ാം റാങ്ക് കേസിലെ രണ്ടാം പ്രതി എ.എന്‍.നസീമിനും. ക്രിമിനലുകളുടെ കൂട്ടമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ച എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയിലെ അംഗമാണു രണ്ടാം റാങ്കുകാരന്‍ പി.പി.പ്രണവ്. രാഷ്ട്രീയ സ്വാധീനത്തിലാണ് ഇവര്‍ക്കു യൂണിവേഴ്സിറ്റി കോളജില്‍ പരീക്ഷ എഴുതാന്‍ അവസരം കിട്ടിയതെന്നും കോപ്പിയടിച്ചാണ് ഉയര്‍ന്ന മാര്‍ക്ക് നേടിയതെന്നുമാണ് ആക്ഷേപം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments