വെ സ്റ്റ്‌ ഇന്‍ഡീസ് താരം ക്രിസ് ഗെയില്‍ തട്ടിപ്പുകാരൻ വിജയ് മല്യയ്ക്കൊപ്പം…

KRIGAILMALYA

വെ സ്റ്റ്‌ ഇന്‍ഡീസ് താരം ക്രിസ് ഗെയില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

9,000 കോടിയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഗെയില്‍ പങ്കുവച്ചിരിക്കുന്നത്.

ഐപിഎല്ലില്‍ ഗെയില്‍ ഭാഗമായിരുന്ന റോയല്‍ ചലഞ്ചെഴ്സ് ബാംഗ്ലൂരിന്‍റെ ഉടമയായിരുന്നു മല്യ. ബിഗ്‌ ബോസിനെ കണ്ടുമുട്ടിയപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് ഗെയില്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം വൈറലായതോടെ നിരവധി ട്രോളുകളും മീമുകളുമാണ് പോസ്റ്റിന് ലഭിക്കുന്നത്. 2016 മാര്‍ച്ചില്‍ നാടുവിട്ട മല്യയെ മുബൈയിലെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് മല്യ വന്‍തുകകള്‍ ബാങ്കില്‍ നിന്നും വായ്പയായി വാങ്ങിയത്. വന്‍ മുതല്‍ മുടക്കില്‍ തുടങ്ങിയ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് നഷ്ടത്തിലായതോടെ കമ്ബനി അടച്ചുപൂട്ടുകയായിരുന്നു.

മല്യയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ബാങ്ക് വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനു പുറമെ മല്യക്കെതിരെ നികുതി വെട്ടിപ്പിനും സാമ്ബത്തിക ക്രമക്കേടിനും ഇന്ത്യയില്‍ കേസുണ്ട്.