അഭിനയത്രി ആക്രമിക്കപ്പെട്ട കേസിൽ ‘മാഡം’ ഉടൻ അറസ്റ്റിലാകുമെന്ന് സൂചന. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍. കേസിന്റെ ആദ്യഘട്ടം മുതല്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഒരു സംവിധായകന്റെ ഭാര്യയാണ് മാഡമെന്നാണ് സൂചന. പോലീസ് ഇക്കാര്യം ഏറെക്കുറെ ഉറപ്പിച്ചുവെന്നാണ് സൂചനകള്‍. വര്‍ഷങ്ങളായി സിനിമാ രംഗത്ത് നിരവധി ക്വൊട്ടേഷനുകള്‍ കൊടുത്തിട്ടുള്ള ഇവര്‍ പോലീസിന്റെ നോട്ടപ്പുള്ളിയാണ്. മാഡവും ദിലീപും തമ്മിലുള്ള ബന്ധം കോര്‍ത്തിണക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ദിലീപ്, കാവ്യ, പള്‍സര്‍ സുനി തുടങ്ങിയവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് മാഡം. ദിലീപിന്റെ വിദേശപര്യടനങ്ങളില്‍ ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നതിനാണ് നേരത്തെ ട്രൂപ്പിലെ ചിലരെ ചോദ്യം ചെയ്തത്. അതേസമയം ഇവരെ രക്ഷിക്കാന്‍ ഭര്‍ത്താവായ സംവിധായകന്‍ ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ രാഷ്ട്രീയ രംഗത്ത് പലരേയും ബന്ധപ്പെട്ട് ഭാര്യയെ രക്ഷിക്കാന്‍ ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം വാര്‍ത്തകളില്‍ പ്രചരിച്ചത് പോലെ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനോ അവരുടെ അമ്മയോ അല്ല മാഡമെന്നാണ് സൂചന. ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പ് മാഡത്തെ അറസ്റ്റ് ചെയ്യനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.