മലങ്കര ഡാമിന്റെ ഷട്ടറുകള്‍ 20 സെന്‍റിമീറ്ററില്‍ നിന്ന് 30 സെന്‍റിമീറ്ററായി ഉയര്‍ത്തി. തൊടുപുഴയാറിന്റെയും മുവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഡാമിന്‍റെ ആറു ഷട്ടറുകളും 20ല്‍ നിന്ന് 30 സെന്‍റി മീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ടാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്നു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍ പിടിക്കാന്‍ ഇറങ്ങരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കി.
തൃശൂര്‍ ജില്ലയിലെ പീച്ചി ഡാം നാളെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ഡാം തുറക്കുന്നത്.
ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകള്‍ പത്തു സെന്റിമീറ്റര്‍ ഉയര്‍ത്തി. നേരത്തെ ആറു ഷട്ടറുകളും 20 സെന്റിമീറ്ററാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നത്. നീരൊഴുക്കു വര്‍ധിച്ച സാഹചര്യത്തില്‍ ഇത് 30 സെന്റിമീറ്ററായി ഉയര്‍ത്തി. തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.