കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു ; ജാഗ്രത നിർദേശം

kuttanad flood

കുട്ടനാട്ടില്‍ വീണ്ടും വെള്ളം കയറിത്തുടങ്ങി. പമ്ബയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് കുട്ടനാട്ടില്‍ വെള്ളം കയറിത്തുടങ്ങിയത്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴ വീണ്ടും പെയ്തു തുടങ്ങിയത് കുട്ടനാട്ടില്‍ വെള്ളം കയറാന്‍ തുടങ്ങി. നിരവധി വീടുകളും 2000 ഹെക്ടറിലധികം നെല്‍കൃഷിയും വെള്ളം കയറി നശിച്ചു.

പാടശേഖരങ്ങളിലുണ്ടായ മട വീഴ്ച മൂലം കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പമ്ബയാറിലും മണിമലയാറിലും ജല നിരപ്പ് ഉയരുന്നതിനാല്‍ കൂടുതല്‍ ക്യാമ്ബുകള്‍ തുറക്കേണ്ടി വരുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.