Sunday, September 15, 2024
HomeKeralaഉസ്താദ് ഹോട്ടല്‍ കന്നട ട്രെയിലറിന് മലയാളികളുടെ കമന്റാക്രമണം; കമന്റ്‌ബോക്‌സ് പൂട്ടി

ഉസ്താദ് ഹോട്ടല്‍ കന്നട ട്രെയിലറിന് മലയാളികളുടെ കമന്റാക്രമണം; കമന്റ്‌ബോക്‌സ് പൂട്ടി

മലയാളത്തിലെ ഒട്ടുമിക്ക സിനിമകളും പല ഭാഷകളിലേക്കും മൊഴിമാറ്റം നടന്നിട്ടുണ്ട്. അടുത്തിടെ നിവിന്‍പോളിയുടെ


പ്രേമം തെലുങ്കിലേക്ക് മൊഴിമാറ്റിയപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ മലയാളികള്‍ക്കത്ര ദഹിച്ചില്ല. നായകനായെത്തിയ നാഗചൈതന്യയേയും നായിക ശ്രുതി ഹാസനേയും മലയാളികള്‍ പൊങ്കാല കൊണ്ടാണ് വരവേറ്റത്. കമന്റാക്രമണം സഹിക്കാതെ വയ്യാതായപ്പോള്‍ ചിത്രത്തിന്റെ ട്രെയിലറിന് താഴെയുള്ള കമന്റ് ബോക്‌സ് യൂ ട്യൂബ് പൂട്ടി രക്ഷപ്പെട്ടു. സമാനമായ ആക്രമണമാണ് ഉസ്താദ് ഹോട്ടലിന്റെ കന്നട ട്രെയിലറിനും നേരിടേണ്ടിവന്നിട്ടുള്ളത്.

‘ഗൗദ്രു ഹോട്ടല്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറായി രചന്‍ചന്ദ്രയും തിലകനായി പ്രകാശ് രാജുമാണ് വേഷമിട്ടിരിക്കുന്നത്. ഫൈസിയേയും കരീംക്കയേയും ദഹിക്കാതെ വന്ന മല്ലൂസ് കമന്റില്‍ പണി തുടങ്ങി. പൊന്‍കുമാരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ മലയാളികള്‍ കമന്റാക്രമണം നടത്തുകയായിരുന്നു. ഞങ്ങളോട് ദ്രോഹം ചെയ്യുന്നതെന്തിനാണെന്നാണ് മല്ലൂസിന്റെ ചോദ്യം. ഒടുക്കം സഹിക്കാതെ വന്നപ്പോള്‍ യു ട്യൂബ് കമന്റ് ബോക്‌സിന് താഴിട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments