സേലം ജില്ലയിലെ ഒമളൂരിനുസമീപം കമലാപുരയിൽ പഴയ കുടുംബ കാർഡുകൾ മാറ്റി പുതിയ സ്മാർട്ട് പിഡിഎസ് റേഷൻ കാർഡ് നല്കിയപ്പോൾ പ്രദേശത്തെ സരോജ എന്ന സ്ത്രീയുടെ കാർഡിൽ തന്‍റെ പടത്തിനുപകരം പ്രശസ്ത നടി കാജൽ അഗർവാളിന്‍റെ ചിത്രം അച്ചടിച്ചു വന്നത് കൗതുകരമായി.
പരാതിപ്പെട്ടപ്പോൾ അച്ചടിച്ചതിൽ വന്ന തെറ്റായിരിക്കാമെന്നും ഇ-സേവനകേന്ദ്രത്തിൽ പടം മാറ്റി അച്ചടിച്ചതാകാമെന്നുമാണ് അധികൃതരുടെ വിശദീകരണം. സരോജത്തിന്‍റെ കാര്‍ഡ് ഉടന്‍ മാറ്റിനല്കാമെന്നും അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട റേഷൻ കാർഡ് നൽകുന്നതിന് വേണ്ടിയാണ് തമിഴ്നാട് സർക്കാർ സ്മാർട്ട് പിഡിഎസ് കാർഡ് ഇറക്കിയത്.