Tuesday, April 16, 2024
HomeSportsസാം ​കു​റാ​നോ​ടാ​ണു ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ടത് ; ര​വി ശാ​സ്ത്രി

സാം ​കു​റാ​നോ​ടാ​ണു ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ടത് ; ര​വി ശാ​സ്ത്രി

ടെ​സ്റ്റ് പ​ര​ന്പ​ര​യി​ല്‍ ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നോ​ട​ല്ല, സാം ​കു​റാ​നോ​ടാ​ണു പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്ന് ഇ​ന്ത്യ​ന്‍ ടീം ​പ​രി​ശീ​ല​ക​ന്‍ ര​വി ശാ​സ്ത്രി. ക്രി​ക് ഇ​ന്‍​ഫോ വെ​ബ്സൈ​റ്റി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ശാ​സ്ത്രി​യു​ടെ പ​രാ​മ​ര്‍​ശം. നി​ര്‍​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ല്‍ ടീം ​എ​ന്ന​തി​ലു​പ​രി കു​റാ​ന്‍ ഒ​റ്റ​യ്ക്ക് ഇം​ഗ്ല​ണ്ടി​നെ തോ​ളി​ലേ​റ്റു​ക​യാ​യി​രു​ന്നെ​ന്നും ഇ​ന്ത്യ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​തെ​ന്നും ശാ​സ്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.ഞ​ങ്ങ​ള്‍ ഇം​ഗ്ല​ണ്ടി​ല്‍ പൂ​ര്‍​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടെ​ന്നു ഞാ​ന്‍ പ​റ​യി​ല്ല. ശ​രി​യാ​യ ആ​ള്‍​ക്കു ക്രെ​ഡി​റ്റ് കൊ​ടു​ക്ക​ണം. എ​ന്നോ​ടും വി​രാ​ട് കോ​ഹ്ലി​യോ​ടും പ​ര​ന്പ​ര​യു​ടെ താ​ര​ത്തെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ന്‍ ഞ​ങ്ങ​ള്‍ ഇ​രു​വ​രും കു​റാ​നെ തെ​ര​ഞ്ഞെ​ടു​ക്കും. കു​റാ​ന്‍റെ സ്കോ​റിം​ഗ് മി​ക​വാ​ണ് ഇ​ന്ത്യ​യ്ക്കു തി​രി​ച്ച​ടി​യാ​യ​ത്. ഇം​ഗ്ല​ണ്ടി​നേ​ക്കാ​ള്‍, കു​റാ​നാ​ണ് ഇ​ന്ത്യ​യെ തോ​ല്‍​പ്പി​ച്ച​ത്- ശാ​സ്ത്രി പ​റ​ഞ്ഞു. നി​ര്‍​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ല്‍ കു​റാ​ന്‍ ബാ​റ്റു​കൊ​ണ്ടും പ​ന്തു​കൊ​ണ്ടും ഇം​ഗ്ല​ണ്ടി​നെ ര​ക്ഷി​ച്ചെ​ന്നും അ​താ​യി​രു​ന്നു ഇ​രു​ടീ​മു​ക​ളും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.അ​ഞ്ചു മ​ത്സ​ര പ​ര​ന്പ​ര​യി​ല്‍ 4-1 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നോ​ട് അ​ടി​യ​റ​വു പ​റ​ഞ്ഞ​ത്. 273 റ​ണ്‍​സും 11 വി​ക്ക​റ്റും ഇ​രു​പ​തു​കാ​ര​നാ​യ കു​റാ​ന്‍ പ​ര​ന്പ​ര​യി​ല്‍ നേ​ടി. വ​ന്‍ മാ​ര്‍​ജി​നി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ക​യാ​ണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments