Saturday, April 20, 2024
HomeKeralaചീ​ട്ടു​ക​ളി സം​ഘ​ത്തി​ന്‍റെ പ​ക്ക​ല്‍​നി​ന്നു പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത പ​ണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്

ചീ​ട്ടു​ക​ളി സം​ഘ​ത്തി​ന്‍റെ പ​ക്ക​ല്‍​നി​ന്നു പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത പ​ണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്

മ​ല​പ്പു​റം വ​ണ്ടൂ​രി​ല്‍ ചീ​ട്ടു​ക​ളി സം​ഘ​ത്തി​ന്‍റെ പ​ക്ക​ല്‍​നി​ന്നു പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത പ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ളാ​യ വ​ണ്ടൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ള്‍ ക​രിം, മു​ഹ​മ്മ​ദ് സു​ഹൈ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളി​ലാ​ണ് സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം. കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ചീ​ട്ടു​ക​ളി സം​ഘ​ത്തി​ല്‍​നി​ന്നു 6200 രൂ​പ​യാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. വ​ണ്ടൂ​ര്‍ ഡൊ​മി​നോ ആ​ര്‍​ട്സ് ആ​ന്‍​ഡ് സ്പോ​ര്‍​ട്സ് ക്ല​ബി​ല്‍​നി​ന്ന് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 18നാ​ണ് പ​ണം വ​ച്ച്‌ ചീ​ട്ടു ക​ളി​ച്ച​തി​ന് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രി​ന്ത​ല്‍​മ​ണ്ണ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ല്‍ പോ​ലീ​സ് കു​റ്റ​പ​ത്ര​വും ന​ല്‍​കി​യി​രു​ന്നു. ക്ല​ബ് പോ​ലീ​സ് അ​ട​ച്ചു​പൂ​ട്ടി​യെ​ങ്കി​ലും ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് നേ​ര​ത്തെ നി​യ​മ​വി​ധേ​യ​മാ​യി തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.
റ​മ്മി​ക​ളി നി​യ​മ വി​രു​ദ്ധ​മ​ല്ലെ​ന്ന് സു​പ്രീം കോ​ട​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് ത​ങ്ങ​ള്‍​ക്കെ​തി​രേ കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണി​തെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ വാ​ദി​ച്ചു. പോ​ലീ​സി​ന്‍റെ ന​ട​പ​ടി കേ​ര​ള ഗെ​യി​മിം​ഗ് ആ​ക്ടി​ലെ വ്യ​വ​സ്ഥ​ക​ള്‍​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​വാ​ദ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​നം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments