Friday, March 29, 2024
HomeKeralaമുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ടത്തിന് സ്ഥിരം സംവിധാനം വേണമെന്ന് ജലവിഭവ സെക്രട്ടറി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ടത്തിന് സ്ഥിരം സംവിധാനം വേണമെന്ന് ജലവിഭവ സെക്രട്ടറി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ടത്തിന് സ്ഥിരം സംവിധാനം വേണമെന്ന് സംസ്ഥാന ജലവിഭവ സെക്രട്ടറി. കേന്ദ്ര ജലകമ്മിഷന്‍റെ ഡാം സേഫ്റ്റി ചീഫ് എന്‍ജിനീയര്‍ ഗുല്‍ഷന്‍ രാജിന് അയച്ച കത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ടത്തിന് സ്ഥിരം സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍ കത്തയച്ചത്. തമിഴ്നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ കേന്ദ്ര ജല കമ്മിഷന്റെ നേതൃത്വത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് സംസ്ഥാന ജലവിഭവ സെക്രട്ടറി കത്തയച്ചത്.പ്രളയം ഉണ്ടായപ്പോള്‍ ജലനിരപ്പ് 142 അടിയിലെത്തി നിന്നിരുന്നു അതിന്റെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഷട്ടറുകളെല്ലാം മുന്നറിയിപ്പില്ലാതെ ഉയര്‍ത്തുകയായിരുന്നു. ഷട്ടര്‍ ഉയര്‍ത്താന്‍ ഇരു സംസ്ഥാനങ്ങളും ചേര്‍ന്ന് ചട്ടങ്ങള്‍ രൂപീകരിക്കുന്നതില്‍ നിന്ന് വര്‍ഷങ്ങളായി തമിഴ്നാട് ഒഴിഞ്ഞു മാറുകയാണ്.പ്രളയത്തില്‍ പെയ്യ്ത മഴയുടെ ജലം കക്കി, ഇടുക്കി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തേക്ക് ഒഴുക്കിവിട്ടു എന്നാണ് കേന്ദ്ര ജല കമ്മിഷന്റെ റിപ്പോര്‍ട്ട്. ഇതു സംഭരിക്കാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനുണ്ട്. എന്നാല്‍ പ്രളയകാലത്ത് ഉണ്ടായപോലുള്ള മഴ മുല്ലപ്പെരിയാറിന് താങ്ങാന്‍ കഴിയില്ല. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയ്ക്ക് മുന്‍പായി സെക്കന്‍ഡില്‍ 18,000 ഘനയടി വെള്ളം സംഭരിക്കാനുള്ള ഇടം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ട് വച്ചാണ് സംസ്ഥാനം കേന്ദ്ര ജലകമ്മിഷന് കത്തയച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments