Thursday, April 25, 2024
HomeKeralaദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യ ന​ടി അ​ര്‍​ച്ച​ന പ​ദ്മി​നി​യു​ടെ വാ​ക്കു​ക​ള്‍ സത്യമെന്ന് പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍

ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യ ന​ടി അ​ര്‍​ച്ച​ന പ​ദ്മി​നി​യു​ടെ വാ​ക്കു​ക​ള്‍ സത്യമെന്ന് പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍

മ​മ്മൂ​ട്ടി നാ​യ​ക​നാ​യ പു​ള്ളി​ക്കാ​ര​ന്‍ സ്റ്റാ​റാ എ​ന്ന സി​നി​മ സെ​റ്റി​ല്‍ ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യ ന​ടി അ​ര്‍​ച്ച​ന പ​ദ്മി​നി​യു​ടെ വാ​ക്കു​ക​ള്‍ സത്യമെന്ന് പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ബാ​ദു​ഷ. ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ല്‍​വ​ച്ച്‌ ഷെ​റി​ന്‍ സ്റ്റാ​ന്‍​ലി​ക്ക് അ​ബ​ദ്ധം പ​റ്റി​യി​ട്ടു​ണ്ടെ​ന്ന് ബാ​ദു​ഷ പ്ര​തി​ക​രി​ച്ചു. പു​ള്ളി​ക്കാ​ര​ന്‍ സ്റ്റാ​റാ​യി​ല്‍ ബാ​ദു​ഷ​യു​ടെ അ​സി​സ്റ്റ​ന്‍റാ​യി​രു​ന്നു ഷെ​റി​ന്‍.പു​ള്ളി​ക്കാ​ര​ന്‍ സ്റ്റാ​റാ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ല്‍ ത​നി​ക്ക് മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യെ​ന്നും തു​ട​ര്‍​ന്ന് ബി.​ഉ​ണ്ണി​ക്കൃ​ഷ്ണ​ന് പ​രാ​തി ന​ല്‍​കി​യി​ട്ടും ഫെ​ഫ്ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു അ​ര്‍​ച്ച​ന ക​ഴി​ഞ്ഞ ദി​വ​സം ഡ​ബ്ല്യു​സി​സി​യു​ടെ വാ​ര്‍​ത്ത സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞ​ത്. ക​ത്തു മു​ഖേ​ന​യും നേ​രി​ട്ടും ഫെ​ഫ്ക നേ​തൃ​ത്വ​ത്തി​നു പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ അ​ര്‍​ച്ച​ന പ​ദ്മി​നി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍ ബി.​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ പ്ര​തി​ക​ര​ണം. അ​ര്‍​ച്ച​ന ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ ശു​ദ്ധ​ക​ള്ള​മാ​ണെ​ന്നും ത​ന്നെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ച​തി​ന് അ​ര്‍​ച്ച​ന​യ്ക്കെ​തി​രെ​യും ഡ​ബ്ല്യു​സി​സി​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments