അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബൂഷ് സീനിയറിനെതിരെ ലൈംഗികാരോപണവുമായി റോസ്ലിന്‍

roslin

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബൂഷ് സീനിയറിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി റോസ്ലിന്‍ കൊറിഗന്‍ എന്ന യുവതി രംഗത്ത്. 2003 നവംബറില്‍ ഒപ്പം നിന്ന് ഫോട്ടോയെടുക്കുമ്പോള്‍ അദ്ദേഹം മോശമായി സ്പര്‍ശിച്ചെന്ന വെളിപ്പെടുത്തലുമായി റോസ്ലിന്‍ കൊറിഗനാണ് രംഗത്തെത്തിയത്.സംഭവത്തെക്കുറിച്ച് റോസ്ലിന്‍ പറയുന്നതിങ്ങനെ. പതിനാറാം വയസ്സിലാണ് മുന്‍ പ്രസിഡന്റായ ജോര്‍ജ് ബുഷ് സീനിയറിനെ കാണാന്‍ അവസരം ലഭിക്കുന്നത്. ടെക്‌സാസിലെ വുഡ്‌ലാന്‍ഡ്‌സില്‍ 2003 നവംബറില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് അദ്ദേഹത്തെ കണ്ടത്.രഹസ്യാന്വേഷണ വിഭാഗത്തിന്റെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനെത്തിയതായിരുന്നു അദ്ദേഹം. പ്രസ്തുത യോഗത്തില്‍ എന്റെ അച്ഛനും പങ്കെടുക്കുന്നുണ്ടായിരുന്നു.മുന്‍ അമേരിക്കന്‍ പ്രസിഡന്റിനെ കണ്ടപ്പോള്‍ ഏറെ അഭിമാനവും ആഹ്ലാദവും തോന്നി. വലുതാകുമ്പോള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നൊക്കെയുള്ള തോന്നലാണുണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തോടൊപ്പം കുടുംബസമേതം ഫോട്ടോയ്ക്ക് പോസ് ചെയ്തു.ഈ സമയം 79 കാരനായ അദ്ദേഹം എന്റെ നിതംബത്തില്‍ പിടിക്കുകയായിരുന്നു. ഫോട്ടോയെടുക്കുമ്പോള്‍ അദ്ദേഹം സ്പര്‍ശിച്ചുകൊണ്ടിരുന്നു.ഞെട്ടലാണ് അന്നേരമുണ്ടായത്.അത്ര ബഹുമാനത്തോടെ കണ്ട അദ്ദേഹത്തില്‍ നിന്ന് അത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്ന് ഞാന്‍ അമ്മയുടെ മുഖത്തേക്കാണ് നോക്കിയത്.കുട്ടിയായ എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയുമായിരുന്നില്ല. അമേരിക്കയുടെ മുന്‍ പ്രസിഡന്റിനോട് എന്താണ് നിങ്ങള്‍ കാണിക്കുന്നതെന്ന് ചോദിക്കാനാകുമായിരുന്നില്ലെന്നും റോസ്ലിന്‍ പറഞ്ഞു.ജോര്‍ജ് ബുഷ് സീനിയറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തുന്ന ആറാമത്തെ വനിതയാണ് റോസ്ലിന്‍.