Friday, March 29, 2024
HomeKeralaമനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ജിഷ വധക്കേസിലെ പ്രതിക്ക് വധശിക്ഷ

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ജിഷ വധക്കേസിലെ പ്രതിക്ക് വധശിക്ഷ

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതിക്ക് തൂക്കുകയര്‍. അമീറുല്‍ ഇസ്ളാം ജിഷയെ കൊലപ്പെടുത്തിയത് മൃഗീയമായ വിധത്തിലാണെന്ന് കോടതി വിലയിരുത്തി. അതേസമയം കോടതിയിലും താന്‍ കുറ്റക്കാരനല്ലെന്ന നിലപാടാണ് അമീറുള്‍ വ്യക്തമാക്കിയത്. എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് കേരളം ഉറ്റുനോക്കിയ കേസിലെ വിധിപ്രസ്താവം നടത്തിയത്. ഇന്നലെ നടന്ന വാദത്തില്‍ ശിക്ഷാ ഇളവിന് വേണ്ടി പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും അതൊന്നും അംഗീകരിക്കാൻ കോടതി തയ്യാറായില്ല. കോടതി മുമ്പാകെയും താന്‍ തെറ്റുകാരനല്ലെന്ന് അമീറുല്‍ ഇസ്ലാം ആവര്‍ത്തിച്ചു പറഞ്ഞു. കേസില്‍ കേന്ദ്രഏജന്‍സിയെ വെച്ച് പുനർ അന്വേഷണം നടത്തണമെന്ന ആവശ്യവും കോടതി തള്ളി. അമീറുല്ലിന് അസമീസ് ഭാഷ മാത്രമാണ് അറിയാവുന്നതെന്നു പ്രതിഭാഗം കോടതിയെ അറിയിച്ചു. പൊലീസിന്റെ ചോദ്യങ്ങള്‍ കൃത്യമായി മനസിലായിട്ടില്ല. ഇതു പോരായ്മയാണ്. കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമാണ് കോടതി തള്ളിയത്. ശിക്ഷാ ഇളവിനെ കുറിച്ച് മാത്രം സംസാരിച്ചാല്‍ മതിയെന്ന് കോടതി അഡ്വ. ആളൂരിനോട് പറഞ്ഞു. അതേസമയം കേസ് അസാധാരണമാണെന്നും നിര്‍ഭയ മോഡല്‍ കൊലപാതകമാണ് നടന്നതെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ വാദിച്ചു. അതുകൊണ്ട് തന്നെ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രേസിക്യൂഷന്‍ ആവശ്യപ്പെട്ടു.ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്ന് കോടതിയില്‍ പ്രതി അമീറുള്‍ ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്കു മാറ്റും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments