Tuesday, November 12, 2024
HomeInternationalഅമേരിക്കയിലെ സര്‍വകലാശാലയുടെ വെബ്‌സൈറ്റ് ഹാക്കിങ് ;ഇന്തോ-അമേരിക്കന്‍ വംശജന്‍ കുറ്റം സമ്മതിച്ചു

അമേരിക്കയിലെ സര്‍വകലാശാലയുടെ വെബ്‌സൈറ്റ് ഹാക്കിങ് ;ഇന്തോ-അമേരിക്കന്‍ വംശജന്‍ കുറ്റം സമ്മതിച്ചു

അമേരിക്കയിലെ സര്‍വകലാശാലയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തില്‍ പിടിയിലായ ഇന്തോ-അമേരിക്കന്‍ വംശജന്‍ പരസ് ഝാ(21) കുറ്റം സമ്മത്തിച്ചെന്ന് പ്രോസിക്യൂഷന്‍. ഇയാള്‍ക്കൊപ്പം പിടിയിലായ പെന്‍സില്‍വാനിയയില്‍നിന്നുള്ള ജോയിസ വൈറ്റ് (20), ലൂസിയാനയില്‍നിന്നുള്ള ഡാല്‍ട്ടണ്‍ നോര്‍മന്‍ (21) എന്നിവരും കുറ്റം സമ്മതിച്ചു. അമേരിക്കയിലെ റുട്ട്ഗര്‍ സര്‍വകലാശാലയുടെ കംപ്യൂട്ടര്‍ സംവിധാനത്തെ പാടെ തകര്‍ത്ത ഹാക്കിങ്ങില്‍ അധ്യാപകര്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലുമായുണ്ടായിരുന്ന ആശയവിനിമയ സംവിധാനത്തിനും വിദ്യാര്‍ഥികളുടെ അസൈന്‍മെന്റ് വയ്ക്കുന്നതിനും മറ്റുമുള്ള സംവിധാനങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിരുന്നു. കംപ്യൂട്ടര്‍ ഫ്രോഡ് ആന്‍ഡ് അബ്യൂസ് ആക്ട് വകുപ്പ് ലംഘിച്ചതായി ഝാ ട്രെന്‍ടണ്‍ ഫെഡറല്‍ കോടതിയിലെ ജില്ലാ ജഡ്ജി മൈക്കിള്‍ ഷിപ്പിനു മുന്‍പില്‍ സമ്മതിച്ചു. 2014 നവംബറിനും 2016 സെപ്റ്റംബറിനുമിടയില്‍ നിരവധിത്തവണ മൂവര്‍ സംഘം ഹാക്കിങ് നടത്തിയിട്ടുണ്ടെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍വ്യക്തമാക്കുന്നു. സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ ഹാക്ക് ചെയ്ത് ഓഫ്ലൈന്‍ ആക്കിയതുമൂലം സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായിരുന്നു. പത്തുവര്‍ഷം വരെ തടവും രണ്ടര ലക്ഷം യുഎസ് ഡോളര്‍ വരെ പിഴയും ഒടുക്കേണ്ട കുറ്റമാണ് ഝായുടെ മേല്‍ ചുമത്തിയിട്ടുള്ളത്. വിധി മാര്‍ച്ച് 13 നാണ് പറയുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments