Saturday, April 20, 2024
HomeNationalഗു​ജ​റാ​ത്തി​ൽ ബി​ജെ​പി ഭ​ര​ണം തു​ട​രു​മെ​ന്ന് എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ൾ

ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി ഭ​ര​ണം തു​ട​രു​മെ​ന്ന് എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ൾ

ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി ഭ​ര​ണം തു​ട​രു​മെ​ന്ന് എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ൾ. 182 ൽ 109 ​സീ​റ്റും നേ​ടി ബി​ജെ​പി അ​ധി​കാ​രം തു​ട​രു​മെ​ന്നാ​ണ് പ്ര​വ​ച​നം. കോ​ൺ​ഗ്ര​സ് 70 സീ​റ്റ് നേ​ടു​മെ​ന്നും ഇ​ന്ത്യാ ടു​ഡേ- ആ​ക്സി​സ് മൈ ​ഇ​ന്ത്യ പു​റ​ത്തു​വി​ട്ട എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ൾ പ​റ​യു​ന്നു. ഹി​മാ​ച​ലി​ൽ ബി​ജെ​പി തൂ​ത്തു​വാ​രു​മെ​ന്നും എ​ക്സി​റ്റ്പോ​ൾ പ്ര​വ​ചി​ക്കു​ന്നു. 68 ൽ 55 ​സീ​റ്റും ബി​ജെ​പി സ്വ​ന്ത​മാ​ക്കു​മെ​ന്ന് എ​ക്സി​റ്റ്പോ​ൾ പ​റ​യു​ന്നു. ടൈം​സ് നൗ ​പു​റ​ത്തു​വി​ട്ട എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ൾ പ​റ​യു​ന്ന​ത് ഗു​ജ​റാ​ത്തി​ൽ 109 സീ​റ്റും ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി നേ​ടു​മെ​ന്നാ​ണ്. കോ​ൺ​ഗ്ര​സി​ന് 70 സീ​റ്റാ​ണ് ടൈം​സ് നൗ ​പ്ര​വ​ചി​ക്കു​ന്ന​ത്. പ​ട്ടേ​ൽ, ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ളു​ടെ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം വോ​ട്ടാ​ക്കി​മാ​റ്റാ​ൻ കോ​ൺ​ഗ്ര​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​ബി​പി-​സി​എ​സ്ഡി​എ​സ് എ​ക്സി​റ്റ്പോ​ൾ ഫ​ലം മാ​ത്രം ഗു​ജ​റാ​ത്തി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ടം പ്ര​വ​ചി​ക്കു​ന്നു. കോ​ൺ​ഗ്ര​സും (78-86) ബി​ജെ​പി​യും (91-99) ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​രം ന​ട​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments