മോഹന്‍ലാല്‍ ചിത്രം ഒടിയന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍

ODIYAN

മോഹന്‍ലാല്‍ ചിത്രം ഒടിയന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍. തമിള്‍ എംവി എന്ന വെബ്സൈറ്റിലാണ് വ്യാജപ്രിന്‍റ് പ്രത്യക്ഷപ്പെട്ടത്. മൂന്നുമണിയോടെയാണ് അപ്‌ലോഡ് ചെയ്തത്. ഇന്നു പുലര്‍ച്ചെയാണ് ചിത്രം റിലീസ് ചെയ്തത്. തമിള്‍ എംവി എന്ന വെബ്‌സൈറ്റിലാണ് വ്യാജപ്രിന്റ് പ്രത്യക്ഷപ്പെട്ടത്. ഹര്‍ത്താല്‍ ആയിരുന്നെങ്കിലും സിനിമ റിലീസ് ചെയ്യുമെന്ന് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഹര്‍ത്താലിലും ഒടിയന്‍ കാണാന്‍ നീണ്ടനിരയാണ് തീയേറ്ററുകളില്‍ ഇന്ന് ഉണ്ടായത്. അതേസമയം, കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ ഒടിയന്‍ സിനിമ പ്രദര്‍ശനം നിര്‍ത്തിച്ചു. സിനിമ പകുതിക്ക് വേച്ച് നിര്‍ത്തിക്കുകയും തിയേറ്റര്‍ പൂട്ടിക്കുകയുമായിരുന്നു. പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഒടിയന്‍. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ.