Wednesday, April 24, 2024
HomeNationalബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച എച്ചിലിലയില്‍ വിശ്വാസികള്‍ ഉരുളുന്ന ചടങ്ങു നിർത്തലാക്കി

ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച എച്ചിലിലയില്‍ വിശ്വാസികള്‍ ഉരുളുന്ന ചടങ്ങു നിർത്തലാക്കി

ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച എച്ചിലിലയില്‍ വിശ്വാസികള്‍ ഉരുളുന്ന ചടങ്ങു നിർത്തലാക്കി. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടത്തിവന്നിരുന്ന ചടങ്ങാണ് നിർത്തലാക്കിയത്. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച എച്ചിലിലയില്‍ വിശ്വാസികള്‍ ഉരുളുന്ന ചടങ്ങാണ് മഡെ സ്നാന. ഈ ആചാരം പിന്നീട് പരിഷ്കരിച്ച്‌ എഡെ സ്നാനയാക്കി .  എച്ചിലിലകള്‍ക്ക് പകരം പ്രസാ​ദം നിവേദിച്ച ഇലകള്‍ക്ക് മുകളില്‍ ഉരുളുന്നതാണ് എഡെ സ്നാന.  ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഷഷ്ഠി ഉത്സവത്തോട് അനുബന്ധിച്ച്‌ നടത്തിയിരുന്ന ഈ ചടങ്ങുകള്‍ പര്യായ പലിമാര്‍ മഠത്തിലെ സ്വാമി വിദ്യാധീശ തീര്‍ത്ഥയാണ് നിർത്താലിക്കിയെന്ന് അറിയിച്ചത്.  പേജാവര്‍ മഠാധിപതിയുടെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് ഈ ആചാരം അവസാനിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ വിവാദങ്ങള്‍ വിളിച്ചു വരുത്തുന്ന ആചാരങ്ങളല്ല, മറിച്ച്‌ പൂജയാണ് പ്രധാനമെന്ന്  അദ്ദേഹം പറഞ്ഞു. ഇത്തരം അനാചാരങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഉള്‍പ്പെടെയുള്ള സംഘടനകള്‍ ക്ഷേത്രത്തിലേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു. എംഎ ബേബി അടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസെടുക്കുകയുമുണ്ടായി. ഇവ നിര്‍ത്തലാക്കിയതോടെ വിവാദങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്. ചടങ്ങ് നിര്‍ത്തലാക്കിയത് ഹൈന്ദവതയെ ഒരു തരത്തിലും ബാധിക്കില്ലെന്നും മതാചാരങ്ങള്‍ക്ക് ഈ ചടങ്ങുകള്‍ ആവശ്യമില്ലെന്നും പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments