Friday, April 19, 2024
HomeInternationalനിയമങ്ങള്‍ തെറ്റിച്ച് കുതിച്ചുപാഞ്ഞ കാര്‍ രണ്ടാം നിലയിലേക്ക് ഇടിച്ചുകയറി

നിയമങ്ങള്‍ തെറ്റിച്ച് കുതിച്ചുപാഞ്ഞ കാര്‍ രണ്ടാം നിലയിലേക്ക് ഇടിച്ചുകയറി

നിയന്ത്രണം വിട്ടകാര്‍ ഡിവൈഡറില്‍ ഇടിച്ച് നടന്ന അപകടം അതിശയമായി. റോഡ് നിയമങ്ങള്‍ തെറ്റിച്ച് കുതിച്ചുപാഞ്ഞ കാര്‍ ഡിവൈഡറില്‍ തട്ടി ഉയര്‍ന്നു പറന്നാണ് അപകടമുണ്ടയാത്. ഇടിയുടെ അഘാതത്തില്‍ പറന്നുയര്‍ന്ന കാര്‍ റോഡരികിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.അതേസമയം, ഇത്രവലിയ അപകടമുണ്ടായിട്ടും കാറിലെ യാത്രക്കാരായ രണ്ടുപേരും പരിക്കുകളോടെ രക്ഷപ്പെട്ടു. നിസാര പരിക്കുകളേറ്റ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. അപകട കാരണം അമിത വേഗമാണെന്നും ഡ്രൈവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.അപകടമുണ്ടായ സമയത്ത് കാര്‍ തെറ്റായദിശയിലായിരുന്നു. അമിത വേഗത്തില്‍ ഓടിയിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ മധ്യത്തില്‍ സ്ഥാപിച്ചിരുന്ന ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിലം തൊടാതെ പറന്നുയര്‍ന്ന കാര്‍, എതിര്‍ ദിശയില്‍ വന്ന ഒരു ബസിനെ മറികടന്നാണ് കെട്ടിടത്തിന് മുകളില്‍ എത്തിയത്.അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നപ്പോയാണ് കാര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ എത്തിയതിന്റെ കാരണം വ്യക്തമായത്. അപകടത്തെത്തുടര്‍ന്ന് കെട്ടിടത്തില്‍ തീപിടിത്തവുമുണ്ടായി.ലോസ് ഏഞ്ചല്‍സിലെ സാന്താ ആന്ത കെട്ടിടത്തിലാണ് വെളുത്ത സെഡാന്‍ കാര്‍ ഇടിച്ചു കയറിയത്. അപകടത്തെ തുടര്‍ന്ന് കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള ദന്തഡോക്ടറുടെ ഓഫീസ് ഭാഗികമായി തകര്‍ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments