രാജ്യത്ത് ഡീസൽ വില റെക്കോർഡിലേക്ക് ഉയർന്നു. ഒരു ലിറ്ററിന് 61.74 രൂപയായാണ് ഉയർന്നത്. കൂടാതെ, പെട്രോൾ വില ലിറ്ററിന് 71 രൂപ മറികടന്നു. രാജ്യാന്തര വിപണിയിലുണ്ടായ മാറ്റമാണ് ഇന്ത്യൻ എണ്ണ വിപണിയിൽ വില ഉയരാൻ കാരണമായത്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 71.18 രൂപയായിരുന്നു ഇന്നത്തെ വില. 2014 ആഗസ്റ്റിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണ് പെട്രോളിന്‍റേത്. ലിറ്ററിന് 61.74 രൂപയാണ് ഡൽഹിയിലെ ഡീസൽ വില. എന്നാൽ, മുംബൈയിൽ 65.74 രൂപയാണ് വില. 2017 ഡിസംബറിലാണ് ഡീസൽ വില 58.34 രൂപയിലേക്ക് വർധിച്ചത്. നവംബർ മാസത്തെ അപേക്ഷിച്ച് 3.4 രൂപയുടെ വർധനവായിരുന്നു ഇത്. ഇതേ കാലയളവിൽ പെട്രോൾ വില 2.09 രൂപയും വർധിച്ചിരുന്നു. 2014 ഡിസംബറിന് ശേഷം ക്രൂഡ് ഒായിലിന്‍റെ വിലയിലും വൻ വർധവ് രേഖപ്പെടുത്തി. ബ്രെന്‍റ് ഒായിൽ ബാരലിന് 70.05 ഡോളറും ഡബ്ലൂ.ടി.ഐ ഒായിൽ ബാരലിന് 64.77 ഡോളറും ആണ് ഉയർന്നത്.
ഡീസൽ വില ഒരു ലിറ്ററിന് 61.74 രൂപയായി
RELATED ARTICLES