കൊല്ലം ബൈപ്പാസ് ഉദ്ഘാടനം;പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു

modi bypass

കൊല്ലം ബൈപ്പാസ് ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു . ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം. ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ബൈപാസില്‍ റോഡ് ഷോ നടത്തും. വാഹനവ്യൂഹങ്ങളുടെ അകമ്ബടിയോടെയാകും റോഡ് ഷോ. വൈകിട്ട് അഞ്ചിനാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങ്.ആശ്രാമം മൈതാനിയിലെ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണു ബൈപാസ് ഉദ്ഘാടന വേദി. ചടങ്ങില്‍ അധ്യക്ഷനാണു മുഖ്യമന്ത്രി. ചടങ്ങിനു ശേഷം, കൊല്ലം പീരങ്കി മൈതാനത്തില്‍ നടക്കുന്ന എന്‍ഡിഎ മഹാസമ്മേളനത്തിലാണു പ്രധാനമന്ത്രി പങ്കെടുക്കുക. ഈ സമയത്താണ് ബൈവല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള റോഡ് ഷോ നടത്തുക.