ശബരിമലയില്‍ യുവതികളായ ബിന്ദുവും കനകദുര്‍ഗയും പ്രവേശിച്ചത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നുള്ള സത്യവാങ്മൂലം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സുവതീ പ്രവേശനത്തില്‍ സര്‍ക്കാരിന് പ്രത്യേക അജണ്ടയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.സര്‍ക്കാരിന് പ്രത്യേക അജന്‍ഡയുണ്ടെന്ന് ഒരു രാഷ്ട്രീയപാര്‍ട്ടി പ്രചരിപ്പിക്കുന്നതാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ശബരിമലയിലെത്തുന്നവരുടെ വിശ്വാസം പരിശോധിക്കാന്‍ മാര്‍ഗമില്ലെന്നും അതേ പോലെ സ്ത്രീകളുടെ വിശ്വാസം പരിശോധിക്കണമെന്നത് വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കനക- ബിന്ദുമാര്‍ ശബരിമലയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
ശബരിമലയില്‍ യുവതികൾ പ്രവേശിച്ചത് കോടതി വിധിയുടെ അടിസ്ഥാനത്തിൽ; സർക്കാർ സത്യവാങ്മൂലം സമര്‍പ്പിച്ചു
RELATED ARTICLES