ബൈ​പ്പാ​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പിണറായിക്കെതിരെ ശരണം വിളി

pinarai

കൊ​ല്ലം ബൈ​പ്പാ​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ സ​ദ​സി​ല്‍ നി​ന്ന് പ്ര​തി​ഷേ​ധ ശ​ര​ണം​വി​ളി. ച​ട​ങ്ങി​ന്‍റെ അ​ധ്യ​ക്ഷ​നാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​സം​ഗി​ക്കു​മ്ബോ​ഴാ​ണ് ശ​ര​ണം​വി​ളി ഉ​യ​ര്‍​ന്ന​ത്. ബ​ഹ​ളം ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് പി​ണ​റാ​യി താ​ക്കീ​ത് ചെ​യ്തു. ഒ​രു വേ​ദി​യി​ല്‍ എ​ങ്ങ​നെ​യാ​ണ് പെ​രു​മാ​റേ​ണ്ട​തെ​ന്ന് അ​റി​യു​മോ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. എ​ന്തും ചെ​യ്യാ​നു​ള്ള വേ​ദി​യ​ല്ല ഇ​തെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. അ​തോ​ടെ ബ​ഹ​ളം അ​ട​ങ്ങി. ജ​നം ശാ​ന്ത​രാ​യ ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗം തു​ട​ര്‍​ന്ന​ത്.രാത്രി 7.15നു സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 8 മണിക്കാണ് മോദിയുടെ മടക്കയാത്ര.ആശ്രമം മൈതാനത്ത് അഞ്ച് മണിക്കായിരുന്നു ബൈപ്പാസിന്റെ ഉദ്ഘാടനം. മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപ്പാസ് രാജ്യത്തിന് സമര്‍പ്പിച്ചത്. ഏത് സര്‍ക്കാരിന്റെ നേട്ടമെന്നതും ഉദ്ഘാടകനെ ചൊല്ലിയും വലിയ വിവാദങ്ങളാണ് ഉണ്ടായിരുന്നത്. ഒടുവില്‍ ഉദഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്ഥലത്തെ ഇടത് എംഎല്‍എമാരെ ചടങ്ങില്‍ നിന്നും ഒഴിവാക്കിയതും ചര്‍ച്ചയായി. ബൈപ്പാസ് കടന്നുപോകുന്ന ഇരവിപുരത്ത എംഎല്‍എ എം നൗഷാദിനെയും ചവറയിലെ വിജയന്‍പിള്ളയെയും മേയറെയും ആദ്യം തഴഞ്ഞു. അതേസമയം, നേമത്തെ എംഎല്‍എ ഒ രാജഗോപാലിനെയും ബിജെപി എംപിമാരായ സുരേഷ് ഗോപിയെയും വി മുരളീധരനെയും ചടങ്ങിലേക്ക് ക്ഷണിച്ചത് വിവാദത്തിന് തിരികൊളുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മയും ജിസുധാകരനും ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാനം കൊടുത്ത പട്ടിക ഡല്‍ഹിയില്‍ നിന്നും വെട്ടിത്തിരുത്തിയെന്നാണ് ആക്ഷേപം ഉയരുന്നത്.

ശബരിമല വിഷയത്തില്‍ രാജ്യത്തിന്റെ ചരിത്രവും സംസ്‌കാരവും പിണറായി സര്‍ക്കാര്‍ മാനിക്കുന്നില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.കേരളത്തിന്റെ സംസ്‌കാരത്തിനൊപ്പം നില്‍ക്കുന്നത് ബിജെപി മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.