ജഡ്ജിയമ്മാവന്‍ കോവിലില്‍ ശബരിമല റിവ്യൂ ഹര്‍ജി പരിഗണിക്കുന്ന ജഡ്ജിക്കു വേണ്ടി പ്രാര്‍ത്ഥന

judji ammavan

ശബരിമല റിവ്യൂ ഹര്‍ജി പരിഗണിക്കുന്ന ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആരോഗ്യപ്രശ്‌നങ്ങളാല്‍ അവധിയെടുത്തതിനെത്തുടർന്നാണ് ഈ സംഭവം. ജനുവരി 22ന് ഹര്‍ജികള്‍ പരിഗണിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നതോടെ നിരാശരായ ഭക്തര്‍ ഇന്ദു മല്‍ഹോത്രയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ചില്‍ യുവതി പ്രവേശനത്തിനെതിരായി നിലപാടെടുത്ത ഏക വ്യക്തിയായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. കേസിലെ അന്തിമ വിധി ഭക്തര്‍ക്കനുകൂലമാകാന്‍ വേണ്ടി പൊന്‍കുന്നം ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ വഴിപാടും നേര്‍ന്നിരുന്നു. ഇന്ദു മല്‍ഹോത്രയുടെ ആരോഗ്യസൗഖ്യത്തിന് വേണ്ടി പത്തനംതിട്ടയിലുള്ള ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കുന്നു. ശബരിമലയിലെ ആചാരങ്ങള്‍ നിലനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് അറിയിച്ചത്.