ഇനി പറക്കും ഫോണുകൾ മാർക്കറ്റ് കീഴടക്കും

drone phone

ഇനി പറക്കും ഫോണുകൾ മാർക്കറ്റ് കീഴടക്കും. ഫോണുകളെ ഡ്രോണുകളാക്കുന്ന കാലം വരുന്നു !!! ജര്‍മ്മനിയിലെ രണ്ട‌് എന്‍ജിനിയര്‍മാരാണ‌് മൊബൈല്‍ ഫോണിനെ ഡ്രോണുമായി ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യ കണ്ടുപിടിച്ചത‌്. പൊതുവേ ഡ്രോണുകള്‍ ഉപയോഗിക്കാനും കൊണ്ടുനടക്കാനും പ്രയാസമാണ‌്. ‘ഡ്രോണ്‍ എക‌്സ‌് പ്രോ’ എന്ന‌് പേരിട്ടിരിക്കുന്ന ഉപകരണത്തില്‍ പക്ഷേ ഇത്തരം പോരായ‌്മകളില്ല. വലിയ സ‌്മാര്‍ട്ട‌് ഫോണിന്റെ വലിപ്പമേ ഇതിനുള്ളൂ. അതുകൊണ്ട‌് തന്നെ പോക്കറ്റിലും ഹാന്‍ഡ‌് ബാഗിലുമിത‌് കൊണ്ടുനടക്കാനാകും. ഉപയോഗിക്കാന്‍ മുന്‍പരിചയവും ആവശ്യമില്ല. വളരെ ഉയരത്തില്‍ നിന്ന‌ും ഫോട്ടോയെടുക്കാന്‍ സാധിക്കുമെന്നതാണ‌് ഏറ്റവും വലിയ പ്രത്യേകത. ഇത്തരത്തിലെടുത്ത ഫോട്ടോകളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായി. ഫോണിലുപയോഗിക്കുന്ന ഏത‌് ആപ്പും ഡ്രോണിലും ക്യൂആര്‍ കോഡ‌് വഴി ഉപയോഗിക്കാം. എച്ച‌്ഡി ക്യാമറായാണെന്ന പ്രത്യേകതയും ഇതിനുണ്ട‌്. 7000 രൂപയാണ് വില.