മണ്ഡല-മകരവിളക്ക് മഹോല്‍സവകാലത്തെ, ജനുവരി 14വരെയുള്ള നടവരവ് 233,41,72,282 രൂപയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു അറിയിച്ചു. മണ്ഡലകാലത്ത് 163,67,68,468 രൂപയും മകരവിളക്ക് കാലത്ത് ഇതുവരെ 69,74,03,814 രൂപയുമാണ് വരവ്. ഏകദേശം എട്ടുകോടി രൂപയുടെ നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താനുണ്ടെന്നും അദ്ദേഹം അറിയിച്ചു.